aruvithura

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ

അരുവിത്തുറ :സെൻ്റ് ജോർജ് കോളജിലെ കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു.

ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, സ്റ്റാഫ് കോഡിനേറ്റർ ഡോ.തോമസ് പുളിയ്ക്കൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ ,ജനറൽ സെക്രട്ടറി ജോൺസൺ ജോണി, വൈസ് ചെയർപേഴ്സൺ എയ്ഞ്ചലിനാ മനോജ്, മാഗസിൻ എഡിറ്റർ സ്വാതി എസ് തുടങ്ങിയവർ സംസാരിച്ചു.

കോളേജ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രശസ്ത കലാകാരൻ ഷാഫി കൊല്ലം കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മോടികൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *