poonjar

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു ആക്രമണത്തിൽ പൂഞ്ഞാർ തെക്കേക്കരയിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

പൂഞ്ഞാർ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചതിൽ പൂഞ്ഞാർ തെക്കേക്കരയിൽ എൽ.ഡി.എഫ് പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു.

പൂഞ്ഞാർ ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം മീനച്ചിൽ ഈസ്റ്റ് ബാങ്ക് ജംഗ്ഷൻ ചുറ്റി ബസ് സ്റ്റാന്റിൽ അവസാനിച്ചു. പ്രകടനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, സി.പി.ഐ പൂഞ്ഞാർ ലോക്കൽ സെക്രട്ടറി സി.എസ് സജി, സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *