ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.
2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനോദ്ഘാടനം 13 /2 /2026 (ശനിയാഴ്ച) രാവിലെ 10 :30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി..പി .നാസർ നിർവഹിക്കുന്നതാണ്.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ , വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , ശ്രീ.ബിൻസ് ജോസഫ് (BPC), ശ്രീമതി ഷീജ എസ് ( പ്രിൻസിപ്പൽ ),ശ്രീ മുജീബ് മഠത്തി പറമ്പിൽ ( പിടിഎ പ്രസിഡന്റ് ) ശ്രീ. അനസ് പാറയിൽ ( പിടിഎ വൈസ് പ്രസിഡന്റ് ) ശ്രീമതി സിസി പൈകട ( ഹെഡ്മിസ്ട്രസ്) തുടങ്ങിയവർ പ്രസംഗിക്കും.





