അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് എൻ സി സി യൂണിറ്റിന്റെ നേത്രത്വത്തിൽ ഇൻ്റർനകോളേജിയേറ്റ് എൻ.സി.സി. ഫെസ്റ്റ് സംഘടിപ്പിച്ചു. 17 -ാം കേരള എൻ സി സി ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ ലഫ്റ്റെന്റ് കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.ലൈജു വർഗിസ്, അബിൻ ജസ്റ്റിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്ന് നൂറുകണക്കിന് കേഡറ്റ്സ് ഫെസ്റ്റിൽ പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ, ഫുട്ബോൾ, ഡ്രിൽ, ബെസ്റ്റ് കേഡറ്റ്സ്, ടഗ് ഓഫ് വാർ ,സംഗീതം, പുഷ് അപ്പ് തുടങ്ങിയവയിൽ മത്സരം സംഘടിപ്പിച്ചു.





