pala

പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ്സ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബും പാലാ മരിയൻ സദനിൽ

പാല: പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ടയും സംയുക്തമായി പാലാ മരിയ സദൻ സന്ദർശിക്കുകയും ന്യൂ ഇയർ ആഘോഷിക്കുകയും , ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയും നിത്യോപയോഗ സാധനങ്ങളുടെ വിതരണം നടത്തുകയും ചെയ്തു .

പരിപാടിയുടെ ഉദ്ഘാടനം പാലാ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫിൻ്റെ അധ്യക്ഷതയിൽ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം നിർവഹിച്ചു. പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തി.

ലയൺസ് ക്ലബ്ബ് ചീഫ് പ്രോജക്ട് കോ ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിസ്റ്റർ പ്രിൻസി ഫിലിപ്പും ഡോ. ആൻ്റോ മാത്യുവും ആശംസകൾ നേർന്നു.

ഡോ. മിന്നു സിബി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. വിവിധ കലാപരിപാടികൾ എൻഎസ്എസിന്റെയും മരിയസദന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.എൻഎസ്എസ് വോളന്റിയെഴ്സ് പാലിയേറ്റീവ് കെയർ യൂണിറ്റും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *