ഈരാറ്റുപേട്ട: ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ ജാഗ്രതാ ദിനമായി ആചരിച്ചു.
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന യോഗം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി. എച്ച്. ഹസീബ് ഉത്ഘാടനം ചെയ്തു. വി.എസ് ഹിലാൽ അദ്ധ്യഷത വഹിച്ചു. നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തിഫ് , ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ, സുബൈർ വെള്ളാപള്ളിൽ, കെ. യു. സുൽത്താൻ എന്നിവ സംസാരിച്ചു.