പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കെഴുവംകുളം സ്വദേശികളായ ജോഷി ജോർജ് (46 ) ഡിജോ തോമസ് ( 46 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ കണ്ണാടിപറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ : തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ രാമപുരം സ്വദേശികളായ കുടുംബാംഗങ്ങളായ നാരായണൻ നമ്പൂതിരി (68 ) നിർമ്മല ( 60 ) ശരത് ( 33 ) കൃഷ്ണേന്ദു ( 29 ) എന്നിവർക്കാണ് പരുക്കേറ്റത്.
പാലാ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗോപാലകൃഷ്ണൻ ( 74) ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മീനാക്ഷി ( 70 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് 1. 30 യോടെ കിടങ്ങൂർ കട്ടച്ചിറ ഭാഗത്തായിരുന്നു അപകടം.