ഈരാറ്റുപേട്ട: മാതാക്കൽ ഡിവിഷനിൽ ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ വെൽഫെയർ പാർട്ടി പുനർ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ, യൂനിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് കെ കെ കുഞ്ഞുമോൻ സ്മാരക ഹാളിൽ നടന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സെബാസ്റ്റ്യൻ RGSA ബ്ലോക്ക് കോർഡിനേറ്റർ, തീമാറ്റിക് എക്സ്പെർട്ട്, സെക്രട്ടറി സാം ഐസക് എന്നിവർ സംസാരിച്ചു.
അസ്സോസിയേഷൻ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിന്റെ അധ്യഷദയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പ്രോജക്റ്റ്കളെ കുറിച്ചും ജനറൽ സെക്രട്ടറി യാസിൻ ഖാൻ സംസാരിച്ചു ,ട്രഷറർ ഷരീഫ് പരീത് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ് , സെക്രട്രിമാരായ റിഫായി, നിയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് പ്രവാസികൾക്ക് സഹകരിക്കാൻ പറ്റുന്ന നിരവധി പ്രോജക്റ്റുകളെ കുറിച്ചും UAE യിൽ Read More…
ഈരാറ്റുപേട്ട: ലൈഫ് ഭവന പദ്ധതികൾ അട്ടിമറിക്കപ്പെടുന്ന ഈരാറ്റുപേട്ട മുനിസിപ്പൽ ഭരണസമിതിക്കെതിരെ ഇടതുപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുടിൽ കെട്ടി പ്രതിഷേധിച്ചു. മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന യോഗം ജില്ലാ കമ്മിറ്റിയംഗം രമാ മോഹൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ പി ആർ ഫൈസൽ അധ്യക്ഷനായി. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി എ ഷെമീർ, എൽഡിഎഫ് മുൻസിപ്പൽ കൺവീനർ നൗഫൽ ഖാൻ, സിപിഐ ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി പി അബ്ദുൽസലാം, Read More…