അരുവിത്തുറ : ഇലഞ്ഞിമറ്റത്തിൽ ഗ്രേസി (71) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 10ന് സഹോദരൻ ജോർജിന്റെ വസതിയിൽ വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഈരാറ്റുപേട്ട : മറ്റയ്ക്കാട് തെക്കേടത്ത് മറിയാമ്മ ദേവസ്യാ (97) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 4.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
തീക്കോയി: പുതനപ്രകുന്നേൽ അന്നമ്മ ജോസഫ് (90) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (വ്യാഴം) 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അഴകത്തേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എം.ജോസഫ്. മക്കൾ: മേരിക്കുട്ടി, സിസ്റ്റർ ഗ്ലാഡിയ കൊല്ലം (റിട്ട. പ്രിൻസിപ്പൽ നിലമ്പൂർ), പി.ജെ.മാത്യു (പി.ജെ.ട്രേഡേഴ്സ് എറണാകുളം), ജെസ്സി, പി.ജെ.കുര്യാച്ചൻ (പവർകോ എറണാകുളം), ഫ്ലോസി, വിനോദ്. മരുമക്കൾ: ബേബി ഒഴാക്കൽ (പൂഞ്ഞാർ), ലത കൂട്ടുങ്കൽ കോതമംഗലം (റിട്ട. അപ്പോളോ Read More…