മേലുകാവ് : കെയ്ലിലാൻഡ് കൊച്ചുപുരയ്ക്കൽ ആൽവിൻ ജോർജ് (23) അന്തരിച്ചു. രാവിലെ 10 ന് കെയ്ലിലാൻഡ് സഭാ പാരീഷ്ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന് 3 മണിക്ക് സെന്റ് ലൂക്ക്സ് സി എസ് ഐ പള്ളി സെമിത്തേരിയിൽ. അച്ഛൻ : ജോർജ് സാമുവൽ (വാവച്ചൻ). അമ്മ : ആനിയമ്മ ജോർജ്. സഹോദരി : സെസിൽ സൂസൻ ജോർജ്.
അരുവിത്തുറ : കൊട്ടാരംകുന്നേൽ ചാക്കോ വർക്കി (അപ്പച്ചൻ, 76) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ 12.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽസംസ്കരിക്കും.
കല്ലറ (കപികാട്): കാട്ടാത്തുവാലയിൽ പരേതനായ ജോസഫ് കെ. ജെ.യുടെ ഭാര്യ ഏലമ്മ ജോസഫ് (90) നിര്യാതയായി. പരേത മേമ്മുറി മനക്കലാത്ത് കുടുംബാംഗമാണ്. മക്കൾ:മേഴ്സി (റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ), മെർലി (USA), അനിൽ (കാട്ടാത്തു വലയിൽ ഏജൻസീസ്, കല്ലറ), റെനിമോൻ (NRI). മരുമക്കൾ: തോമസ് തയ്യിൽ (കോതനല്ലൂർ),ജോസ് പാലത്തിങ്കൽ (തൃപ്പൂണിത്തുറ – USA), സിസി ചേരുങ്കൽ (വടയാർ), ഐസി കുളിരാനിയിൽ (കടപ്ലാമറ്റം). സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10:30-ന് ഭവനത്തിൽ ആരംഭിക്കുകയും, തുടർന്ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.