പാലാ: തുടർച്ചയായി ഉണ്ടായ പ്രളയത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച പാലാ നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം മാണി സ്മാരക സിന്തറ്റിക് ട്രാക്കിൻ്റെ പുനരുദ്ധാരണത്തിനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി.
2017-ൽ സംസ്ഥാന കായിക മേളയേടുകൂടിയാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നത്തെ പ്രൗഡി പാലായ്ക്ക് സ്റ്റേഡിയത്തിന് വീണ്ടെടുക്കേണ്ടതായുണ്ട്, ഫ്ലഡ് ലൈറ്റും, സ്ഥിരം ഗ്യാലറിയും സ്റ്റേഡിയത്തിന് അത്യാവശ്യമാണ്.
മദ്ധ്യകേരളത്തിൽ കൂടുതൽ കായിക താരങ്ങൾ പരിശീലനം തേടുന്നതും നിരവധി കായിക മത്സരങ്ങൾ നടക്കുന്നതുമായ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനരുദ്ധരിക്കേണ്ടതിൻ്റെ ആവശ്യകത ജോസ്.കെ.മാണി എം.പി. ചൂണ്ടിക്കാട്ടി. സ്റ്റേഡിയത്തിൻ്റെ അറ്റകുറ്റപണികൾക്കും നവീകരണത്തിനുമായി സ്പോർട്സ് എൻജിനീയറിംഗ് വിഭാഗം ഏഴ് കോടിയോളം രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്.