ഉഴവൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ലൈഫ് ഭവനപദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം എം എൽഎ മോൻസ് ജോസഫ് നിർവ്വഹിച്ചു

Estimated read time 1 min read

ഉഴവൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ലൈഫ് ഭവനപദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം എം എൽഎ മോൻസ് ജോസഫ് നിർവ്വഹിച്ചു.

ലൈഫ് 2020 ഭവനരഹിത പട്ടികയിലെ മുഴുവൻ പട്ടികജാതി പട്ടികവർഗ്ഗ ഗുണഭോക്താക്കളും ഒരു അതിദരിദ്ര ഗുണഭോക്താവുമുൾപ്പെടെ 25 ഗുണഭോക്താക്കളാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചത്. എം എൽഎ മോൻസ് ജോസഫ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡൻ്റ് തങ്കച്ചൻ കെ എം അദ്ധ്യക്ഷനായി.

ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി കുര്യൻ ,ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി എൻ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ,വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ന്യൂജൻ്റ് ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലട, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസണ്‍, സിഡിഎസ് ചെയർപേഴ്സൺ മോളി രാജ്കുമാർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹൌസിംഗ് ഓഫീസർ ബിലാൽ കെ റാം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്,അസി. സെക്രട്ടറി സുരേഷ് കെ ആർ, നിർവ്വഹണ ഉദ്യോഗസ്ഥനായ കപിൽ കെ എ, വി ഇ ഒ ലിഷ പി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours