pala

സ്നേഹവീടിന്റെ താക്കോൽദാനകർമ്മം നിർവഹിച്ചു

പാലാ: ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിലൊന്നായ “വീടില്ലാത്തവർക്ക് വീട്” ( HOME FOR HOMELESS ) ഈ പ്രൊജക്റ്റിന്റെ ഭാഗമായി ലയൺ ഡിസ്ട്രിക്ട് 318 ബി യുടെ ആഭിമുഖ്യത്തിൽ മണപ്പുറം ഫൌണ്ടേഷന്റെ സഹകരണത്തോടെ 2022- 2023 വർഷം തുടക്കം കുറിച്ച കോട്ടയം എമിരേറ്റ്സ് സ്പോൺസർ ചെയ്തു ജിയോവാലിയിൽ ഏലിക്കുട്ടി ജോസഫിനു നിർമിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജരും മുൻ മൾട്ടിപ്പിൾ കൺസിൽ സെക്രട്ടറിയുമായ ലയൺ ജോർജ് മോറൈലി നിർവഹിച്ചു.

ലയൺസ് ക്ലബ്‌ ഓഫ് പൈക ഇമ്പാക്ട് മെമ്പർ ലയൺ ജോസഫ് കള്ളിവയലിന്റെ സഹകരണത്തോടെ തുടക്കംകുറിച്ച വീടിന്റെ താക്കോൽ ദാനചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോക്ടർ സണ്ണി വി സഖറിയ, ലയൺ തോമസ്കുട്ടി ആനിതോട്ടം, ലയൺ സിബി മാത്യു പ്ലാത്തോട്ടം അരുവിത്തുറ, ലയൺ ബി ഹരിദാസ് കൊല്ലപ്പള്ളി, ലയൺ മാത്യു ജോസഫ് ഭരണങ്ങാനം, വിടുപണിയുവാൻ സഹകരിച്ച മറ്റു അഭ്യൂദാകാംഷികൾ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *