തിടനാട് CSC നീതി ഡയഗ്നോസ്റ്റിക് ലാബ് & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിൽ നടത്തി. പളളി വികാരി ബഹു. ഫാദർ സെബാസ്റ്റ്യൻ ഏട്ടുപറയിൽ ഉദ്ഘാടനം നിര്‍വഹിച്ചു.CSC PRO റോസ് പ്രിയ സണ്ണി, സാജു തുടങ്ങിയവർ പ്രസംഗിച്ചു.
തിടനാട്: യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തിയ യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷതവഹിച്ചു. തിടനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ തിടനാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോ മുളങ്ങാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ യൂത്ത് കോൺഗ്രസ് തിടനാടിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് Read More…
തിടനാട്: എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് റീഡിങ് കോർണർ പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി.എം ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി. യു, എൻ..എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഷഫ്നാസക്കീർ , ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. കഥാരചന, കവിതാ രചന,വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് പ്രോഗമിന് നന്ദി പറഞ്ഞു.