കല്ലേക്കുളം: കുളത്തുങ്കൽ മണ്ണൂർ മോഹനൻ (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ശ്യാമള മേവട വടയാറ്റുകുന്നേൽ കുടുംബാംഗം. മക്കൾ: സനൽ (സെക്രട്ടറി പൂഞ്ഞാർ ക്ഷീര വികസന സംഘം, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി, മാനേജിംങ് കമ്മറ്റി അംഗം 108-ാം നമ്പർ പൂഞ്ഞാർ), സജൻ, സജിത്ത്. മരുമക്കൾ രമ്യ, മിന്നു, രാജി.
മുണ്ടക്കയം : കരിനിലം ചെട്ടിപറമ്പിൽ ജോൺസൺ (63) നിര്യാതനായി. ഭാര്യ സാലി തുമരംപറമ്പിൽ ഊട്ടുകുളം കുടുംബാഗമാണ്. മക്കൾ ഡോൺ ( മുബൈ )മാർട്ടിൻ (മുംബൈ). മൃതസംസ്ക്കാര ശുശ്രൂഷ (നാളെ 3.6.24 തിങ്കൾ) ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് 3 മണിയ്ക്ക് ദിവ്യബലിയോട് കൂടി സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.
ഈരാറ്റുപേട്ട :തേവരുവാറ പള്ളിപ്പാറ ഫരീദുദ്ദീൻ മൗലവിയുടെ ഭാര്യ ബദ്റുന്നിസ (61) നിര്യാതയായി. മക്കൾ: ഫാസിൽ, ഫൗസിയ, മരുമക്കൾ ഷാഫി പിടിപ്പുരയ്ക്കൽ, ഹാദിയ പാറയിൽ. പാളയം പള്ളി മുൻ ഇമാം അബദുൽ ഗഫാർ മൗലവിയുടെ സഹോദരിയാണ് ബദറുന്നിസ. ഖബറടക്കം നടത്തി ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ.