pravithanam

ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബും, മെഗാ സുംബാ ഡാൻസും

പ്രവിത്താനം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 26 വ്യാഴം രാവിലെ 11:30 ന് പാലാ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ വച്ച് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ്’ അവതരിപ്പിക്കുന്നു.

എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, ADARRT പാലാ,KSRTC പാലാ,BRC പാലാ എന്നിവരുടെ പിന്തുണയോടെ നടത്തുന്ന പരിപാടി മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് 12.15 p.m ന് സ്കൂളിൽ വെച്ച് ലഹരിവിരുദ്ധ സന്ദേശം പകർന്നുകൊണ്ട് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ചേർന്ന് മെഗാ സുംബാ ഡാൻസും അവതരിപ്പിക്കും.

പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട്, ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിറ്റ് ജോസഫ് പുതിയിടം, സ്കൂൾ ലഹരിവിരുദ്ധ ക്ലബ് കോർഡിനേറ്റേഴ്സ് ലീന സെബാസ്റ്റ്യൻ, എലിസബത്ത് മാത്യു, അധ്യാപകരായ ജോജിമോൻ ജോസ്,ജോർജ് തോമസ്,ജിത്തു കെ. കെ., പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സോനാ ഷാജി തുടങ്ങിയവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *