കുന്നോന്നി: കോക്കാട്ട്ജോസ് കുരുവിള (ജോസുകുട്ടി 60) അന്തരിച്ചു. (കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം വൈസ് പ്രസിഡൻ്റ്.)സംസ്കാരം നാളെ11 മണിക്ക് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ ജോസ് പയസ് മൗണ്ട് വടക്കേൽ കുടുബാംഗം. (മുൻപൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം) മക്കൾ: അമൽ സി ജോസ് (പോളണ്ട്) യൂത്ത് ഫ്രണ്ട് (എം) ഐ റ്റി കോട്ടയം ജില്ലാ കോർഡിനേറ്റർ) റിറ്റി (ഡൽഹി), റിയ.( നഴ്സിംഗ് വിദ്യാർത്ഥിനി, ഹൈദരാബാദ്).
മണിമലയിൽ ഇന്നലെ കാണാതായ വിനോദിന്റെ മൃതദേഹം കണ്ടെത്തി. വെള്ളാവൂർ ടീം എമർജൻസിയുടെ ക്യാപ്റ്റൻ സഫിൻ ജെയിംസിന്റെ നേതൃത്വത്തിൽ വെള്ളാവൂർ പുത്തൂർക്കടവ് തടയണയിൽ നിന്നും അംഗങ്ങളായ ഉണ്ണി പള്ളത്തുപാറ, ജിജു, സന്തോഷ്, സുരേഷ്, ശ്രീജിത്ത് എന്നിവർ ചേർന്ന് കരയ്ക്കെത്തിച്ചു. ടീം അംഗങ്ങളായ ജെയിംസ് അരീക്കുഴി, അനിൽകുമാർ, രാഹുൽ വെള്ളാവൂർ, കുഞ്ഞുമോൻ മുളയ്ക്കൽ, ജിജി പൊന്നെടെത്താംകുഴിയിൽ, എന്നിവർ നേതൃത്വം നൽകി.