അരുവിത്തുറ: ജ്യോതി നിവാസ് മിഷൻ ഹോം ഭവനാംഗം സിസ്റ്റർ ട്രീസ ജോസഫ് വടക്കേച്ചിറയാത്ത് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ജ്യോതി നിവാസ് മിഷൻ ഹോം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മൂന്നിലവ് വടക്കേച്ചിറയാത്ത് കുടുംബാംഗമാണ്. പാദുവാ, ഭരണങ്ങാനം, കണ്ണാടി ഉറുമ്പ്, മണിയംകുളം, തീക്കോയി, വാഗമൺ, പുലിയന്നൂർ, വേലത്തുശ്ശേരി, രത്നഗിരി എന്നീ മഠങ്ങളിലും മണിപ്പൂർ മിഷനിൽ തൂയി ബുങ്ങ്, ഇംഫാൽ എന്നിവിടങ്ങളിലും നാഗാലാന്റിലെ കോഹിമയിലും ജ്യോതിനിവാസ് മിഷൻ ഹോം അരുവിത്തുറ എന്നീ മഠങ്ങളിലും Read More…
കാഞ്ഞിരപ്പള്ളി: പാറത്തോട് പനവേലിൽ ശോശാമ്മ സാമുവേൽ(89) അന്തരിച്ചു. ഭർത്താവ്: സാമുവേൽ(റിട്ട.എക്സൈസ് ഇൻസ്പെക്ടർ). സംസ്കാരം ശനിയാഴ്ച (5/ 07/ 2025) ഒൻപതിന് പാറത്തോട് ബ്രദറൺ സഭാഹാളിലെ ശുശ്രൂഷക്കുശേഷം 12.30-ന് വണ്ടൻപതാലിൽ സഭാ സെമിത്തേരിയിൽ. മക്കൾ: എബ്രാഹം സാമുവേൽ, ജോൺ സാമുവേൽ (യുഎസ്എ), ഐസക്ക് സാമുവേൽ (യുഎസ്എ), ഷേർലി ജോൺ, വിൻസെന്റ് സാമുവേൽ (യുഎസ്എ). മരുമക്കൾ: പരേതയായ മേരിക്കുട്ടി എബ്രാഹം (പാലാ), നാൻസി ജോൺ (പാണ്ടനാട്), ബ്ലസി ഐസക്ക് (റാന്നി), ജോൺ വറുഗീസ്(പള്ളിയമ്പിൽ, അരീപ്പറമ്പ്, കോട്ടയം), ജെസി വിൻസെന്റ് (പെരുമ്പാവൂർ).
പ്രവിത്താനം : ഓലിയേക്കാട്ടിൽ അലക്സ് മാത്യു (50)നിര്യാതനായി. ഭൗതികശരീരം നാളെ (ശനി) രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.