പാലാ: ലോക രോഗി സുരക്ഷ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ ബോധവൽക്കരണ പ്രദർശന പരിപാടിയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ലോഞ്ചിംഗും നടന്നു. ആശുപത്രിയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ പ്രദർശന പരിപാടി പൊതുജനങ്ങൾക്ക് ആരോഗ്യസുരക്ഷയുടെ പുത്തൻ അറിവുകൾ പകരുന്നതായി മാറി. രോഗിസുരക്ഷയ്ക്കായി രോഗനിർണയം മെച്ചപ്പെടുത്തുക എന്ന ആപ്തവാക്യവുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആശുപത്രി സുരക്ഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ, മരുന്നുകളുടെ കൈകാര്യംചെയ്യൽ, ലബോറട്ടറി വിഭാഗം, എൻജിനീയറിംഗ് വിഭാഗം , ശുചിത്വ പരിപാലനം, ഉപകരണങ്ങളുടെ അണുവിമുക്തമാക്കൽ, പീഡിയാട്രിക്സ് Read More…
പാലാ : ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠം വർഷംതോറും നൽകിവരുന്ന വാദ്യപ്രജാപതി പുരസ്കാരം ഈ വർഷം പേരൂർ സുരേഷിന് നൽകി ആദരിക്കും.2024 ജൂൺ 16ന് ഇടമറ്റം ഓശന മൗണ്ടിൽ വച്ചു നടക്കുന്ന ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ വാർഷിക പൊതുയോഗത്തിൽ പ്രശസ്ത സാഹിത്യകാരനും നിരൂപകനും ആയ ശ്രീ മനോജ് കുറൂർ പുരസ്കാരം കൈമാറും. മധ്യ കേരളത്തിലെ പ്രമുഖ ചെണ്ടമേള പ്രമാണിയും ക്ഷേത്ര അടിയന്തിരാദി വിഷയങ്ങളിൽ അപാര അറിവുമുള്ള ഇദ്ദേഹത്തെ വാദ്യ കലാകാരന്മാരുടെ വോട്ടിംങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.
പാലാ: കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെൻ്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിൻ്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്. സിഗ്നൽ ട്രാൻസ്മിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നിട്ടുണ്ട്. കോളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല.