രാമപുരം : മാർ അഗസ്തീനോസ് കോളേജ് ആനുവൽ സ്പോർട്സ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ . ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. രാമപുരം പോലീസ് സബ് ഇൻസ്‌പെക്ടർ സാബു എം ജി ഉദ്‌ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് ശ്രദ്ധേയമായി. സ്പോർട്സ് ഡേ യോടനുബന്ധിച്ചു നടത്തിയ കായിക മത്സരങ്ങളിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു.

കോളേജ് പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് , സ്പോർട്സ് വിഭാഗം മേധാവി മനോജ് സി. ജോർജ് ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, അധ്യാപകരായ അഭിലാഷ് വി., അരുൺ കെ എബ്രഹാം, സ്പോർട്സ് ക്ലബ് സെക്രട്ടറി അശ്വിൻ ശ്രീനിവാസ്, ആർട്സ് ക്ലബ് സെക്രട്ടറി ശ്രാവൺ ചന്ദ്രൻ റ്റി ജെ തുടങ്ങിയവർ പ്രസംഗിച്ചു.