പാലാ: കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നു മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനിയിൽ സ്ഥാപിച്ച ഗാന്ധി സ്ക്വയറിലും വെള്ളം കയറി. ലോയേഴ്സ് ചേമ്പർ റൂട്ടിൽ മെയിൻ റോഡിൽ നിന്നും അമ്പതടി ഉള്ളിലേയ്ക്ക് മാറ്റി സ്ഥാപിച്ച ഗാന്ധിസ്ക്വയറിനു ചുറ്റും വെള്ളം കയറുകയായിരുന്നു. വിശാലമായ രീതിയിൽ നാലരയടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൻ്റെ നടകളിലും വെള്ളം കയറി. പ്രതിമയുടെ ഭാഗത്തേയ്ക്ക് വെള്ളം ഉയരാനുള്ള സാധ്യത കുറവാണെന്നും പ്ലാറ്റ്ഫോമിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും ഗാന്ധി സ്ക്വയറിൽ പരിശോധന നടത്തിയശേഷം ചെയർമാൻ Read More…
പാലാ : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ളാലം സെൻ്റ് മേരീസ് പഴയ പള്ളി ഹാളിൽ നടത്തിയ സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. സഭയുടെ ഭാവിയും നാളത്തെ സഭയും കുടുംബ കൂട്ടായ്മയുടെ കൈകളിലാണ്. കുടുംബ കൂട്ടായ്മ ഒരു അച്ചു പോലെയാണ്. കുടുംബമാകുന്ന അച്ചുകൂടത്തിലാണ് നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടത്. ദൈവവചനങ്ങളെ ക്കുറിച്ചും സഭയുടെ പ്രബോധനങ്ങളെ കുറിച്ചും കൂട്ടായ്മയെ കുറിച്ചുമെല്ലാം ആവശ്യമായിരിക്കുന്ന Read More…
പാലാ: രാജ്യം എ.ഐ. രംഗത്ത് വന്‍ കുതിപ്പിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്. പാലാ വലവൂരിലെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി (ഐ.ഐ.ഐ.ഐടി)യുടെ ആറാo ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്ന നിർമ്മല സീതാരാമൻ. വിവിധ മേഖലകളില്‍ എ.ഐ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കി വരികയാണ്.രാജ്യത്ത് മൂന്ന് ബില്യണ്‍ ആപ്പുകളാണ് എ.ഐ.സംബന്ധിച്ച് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.ഈ രംഗത്ത് രാജ്യം അമേരിക്കയേയും ചൈനയേയും ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. സാങ്കേതിക വിദ്യയുടെ കുതിപ്പ് രാജ്യത്തെ Read More…