പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ്എസ് റിട്ട. പ്രധാനാധ്യാപകൻ ഈരൂരിക്കൽ ഇ.എം.ദേവസ്യ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: രാമപുരം പള്ളിവാതുക്കൽ ത്രേസ്യാമ്മ. മക്കൾ: ഷേർലി, ഷാലറ്റ്, ഷിബി (തലപ്പുലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഷോബിൻ. മരുമക്കൾ: ജോസ് പ്ലാശനാൽ കടനാട് (ഗ്രാമപ്പഞ്ചായത്തംഗം കടനാട്), ജോർജ് വെള്ളാങ്കൽ രണ്ടാർ (മൂവാറ്റുപുഴ), സജിമോൾ കൊച്ചുകരോട്ട് കെഴുവംകുളം (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ), ഷാനി എടേട്ട് (പാലാ).
പാതാമ്പുഴ: മണ്ണിപ്പാക്കൽ എം.എ രവീന്ദ്രൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് (11-08-24, ഞായർ) 12 ന് ആരംഭിച്ച് വീട്ടുവളപ്പിൽ. ഭൗതിക ശരീരം നാളെ രാവിലെ 9 ന് വസതിയിൽ കൊണ്ടുവരും. ഭാര്യ: ദേവകിയമ്മ പാതാമ്പുഴ മേലേട്ട് കുടുംബാംഗം. മക്കൾ: പ്രസന്നകുമാർ (ബാബു) (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി, സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് അംഗം), ഉഷാദേവി മരുമക്കൾ: സുഭദ്രാമ്മ (എടാട്ട് പാതാമ്പുഴ), പരേതനായ ബാലചന്ദ്രൻ നായർ (പാറ്റിക്കൽ പാതാമ്പുഴ).
തലനാട് : ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ (84) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) 2.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കുട്ടപ്പൻ. മക്കൾ:ശശി, വിജയൻ, രാധാമണി, ബിന്ദു, സിന്ധു. മരുമക്കൾ: ശാന്തമ്മ, രമ, ബിജു, രാജു, സജീവ്.