general

കാഞ്ഞമല കുടുംബയോഗം; ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച

അയർക്കുന്നം: കാഞ്ഞമല കുടുംബ യോഗത്തിന്റെ ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച നടക്കും. 10-03-2025 ശനി രാവിലെ 9.30 ന് അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ മറ്റക്കര ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോസഫ് പരിയാത്ത് വിശുദ്ധ കുർബാന അർപ്പിക്കും.

തുടർന്ന് പള്ളി പാരീഷ് ഹാളിൽ ചേരുന്ന പൊതുസമ്മേളനം ഫാ. ആന്റണി കിഴക്കേവീട്ടിൽ ഉദ്ഘാടനം ചെയ്യും. ജോർജ് ജെ കാഞ്ഞമല അധ്യക്ഷത വഹിക്കും. റവ. ഡോ. തോമസ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. ജോസ്മോൻ മുണ്ടക്കൽ ആശംസകൾ അർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *