pala

ജോസ് കെ മാണി മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്: എം എ ബേബി

പാലാ: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചപ്പോൾ അവിടേക്ക് ആദ്യ മോടിയെത്തിയ ജോസ് കെ മാണിയിൽ കണ്ടത് മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവിനെയാണെന്ന് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. ദിവസങ്ങളോളം അവിടെ താമസിച്ചു കന്യാസ്ത്രീകളുടെ പ മോചനത്തിനുവേണ്ടി ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഇടത് എംപിമാർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. ഛത്തീസ്ഗഡ്ഡിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഭൂപേഷ് ബാഗേൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തെ അപലപിക്കുവാൻ പോലും തയ്യാറായില്ല. ആ സംഭവത്തിൽ Read More…

weather

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ Read More…

Accident

വിവിധ അപകടങ്ങളിൽ പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിച്ചു വീണു 3 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനും വല്യമ്മയ്ക്കും പരുക്കേറ്റു. പാലാ സ്വദേശിനികളായ ടെസി സെബാസ്റ്റ്യൻ ( 62) ജിസ ട്രീസ ബിബിൻ (മൂന്നു മാസം) എന്നിവർക്കാണ് പരുക്കേറ്റത്. 11.30യോടെ പ്രവിത്താനത്തു വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം സ്വദേശി ജോസുകുട്ടിക്ക് ( 25)പരുക്കേറ്റു. കട്ടപ്പനയിൽ Read More…

politics

പാലായുടെ കായിക ആധിപത്യo പുന:സ്ഥാപിക്കും :മാണി സി കാപ്പൻ

പാലാ :പാലായുടെ കായിക ആധിപത്യം പുനസ്ഥാപിക്കുമെന്നും ഓപ്പൺ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഒളിബിക്സ് ലഷ്യമാക്കി കായികത്താരങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾ പാലായിൽ നടപ്പിലാക്കുമെന്ന് മാണി സി കാപ്പൻ പ്രസ്‌താവിച്ചു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ദേശീയ കായിക വേദി സംഘഠിപ്പിച്ച കായിക താരങ്ങളുടെ യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. വി സി പ്രിൻസ് അധിഷത വഹിച്ചു. അഡ്വ ബിജു പുന്നെ ത്താനം യോഗം ഉൽഘടനം ചെയ്തു. അഡ്വ സന്തോഷ്‌ മണർകാട്ടു, അഡ്വ ബിനു പുളിക്കകണ്ടo,ജിമ്മി താഴത്തു, അലക്സ്‌ വി Read More…

pala

ഗുരുതര പരുക്കേറ്റ പാലക്കാട് സ്വദേശി കോട്ടയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക്

പാലാ: വാഹനാപകടത്തിൽ മസ്തിഷ്കത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ 31 വയസ്സുകാരന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെ പുനർജന്മം. ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിക്ക് ഒപ്പം, രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങൾ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ (ബൈലാറ്ററൽ സെറിബെല്ലാർ ഇൻഫാർക്ഷൻ ) ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് അതിവിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.‌ റോഡ് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ഒന്നിലധികം ഒടിവുകൾ, സുഷുമ്‌ന നാഡിക്ക് അമർച്ച, Read More…

kottayam

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും ഏപ്രിൽ നാലിന് പുലർച്ചെ 12 മുതൽ 24 മണിക്കൂർ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. വ്യോമസേനയ്ക്കും എസ്.പി.ജിക്കും സംസ്ഥാന പോലീസിനും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം Read More…

politics

ദുഖവെള്ളി ദിനത്തിൽ വിശ്വാസി സമൂഹത്തിനൊപ്പം കുരിശിൻ്റെ വഴിയിൽ പങ്കെടുത്ത് എൻ ഡി എ സ്ഥാനാർഥി ജോർജ് കുര്യൻ

കാഞ്ഞിരപ്പളളി: ദുഖവെള്ളി ദിനത്തിൽ വിശ്വാസി സമൂഹത്തിനൊപ്പം കുരിശിൻ്റെ വഴിയിൽ എൻ ഡി എ സ്ഥാനാർഥി ജോർജ് കുര്യൻ പങ്കെടുത്തു. ഇന്ന് രാവിലെ മണിമല പള്ളിയിൽ നടന്ന കുരിശിൻ്റെ വഴിയിൽ ആണ് അദ്ദേഹം പങ്കെടുത്തത്. തുടർന്ന് വെള്ളാവൂർ, കറുകച്ചാൽ , വാഴൂർ പ്രദേശങ്ങളിൽ മരണ വീടുകളിൽ സന്ദർശനം നടത്തി, കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു . വൈകിട്ട് നെത്തല്ലൂരിൽ നടന്ന കുടുംബ സംഗമത്തിലും പങ്കെടുത്തു.

Accident

കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് അപകടം

പാലാ: കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ സ്വദേശികളായ അനുഗ്രഹ ( 14 ) അനില അലക്സ് ( 50 ) പിങ്കി (34 ) എന്നിവർക്കാണ് പരുക്കേറ്റത്. 10 മണിയോടെ രാമപുരത്ത് വച്ചാണ് അപകടം.

politics

യു ഡി.എഫ്. അധികാരത്തിൽ വരും; പൂഞ്ഞാറിൽ നിന്നും സെബാസ്റ്റ്യൻ എം.ജെ. ജനപ്രതിനിധിയായി ഉണ്ടാവും: ഷാഫി പറമ്പിൽ എം.പി

ഈരാറ്റുപേട്ട : കഴിഞ്ഞ പത്ത് വർഷത്തെ ഭരണം തകർത്ത കേരളത്തെ പുന സൃഷ്ടിക്കുക എന്നതാണ് യു.ഡി.എഫിന്റെ ആദ്യ കടമ. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി സി ബസിൽ സൗജന്യ യാത്രയും, കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രതിമാസം ആയിരം രൂപയുടെ സഹായവും ഒരു കുടുബത്തിന് ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ ഉമ്മൻ ചാണ്ടിയുടെ നാമ ദേയത്തിലുള്ള ഇൻഷറൻസ് പദ്ധതിയും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പൂഞ്ഞാർ ഇത്തവണ.യു.ഡി.എഫിനുള്ളതാണ്, ഷാഫി പറമ്പിൽ പറഞ്ഞു. ചേന്നാട് കവലയിൽ നിന്നും ആരംമ്പിച്ച റോഡ് ഷോ മുട്ടം കവലയിൽ സമാപിച്ചു. ജനബാഹുല്യം കൊണ്ട് Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പെസഹാചരണം വേറിട്ടതാക്കി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പെസഹാ ആചരണം വ്യത്യസ്തവും നവീനവും ആയിരുന്നു. ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മരിച്ച വീടുകളിൽ അപ്പം പുഴുങ്ങുവാൻ സാധിക്കത്തില്ല. കഴിഞ്ഞ വർഷത്തെ പെസഹായ്ക്ക് ശേഷം ഇടവകയിൽ നിന്നും പതിനഞ്ചു പേർ നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു. അപ്പം പുഴുങ്ങുവാൻ സാധിക്കാത്ത ഇത്തരം വീടുകളിൽ വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനവും കൈക്കാരന്മാരും പെസഹാ അപ്പവുമായിട്ടാണ് കടന്നു ചെന്നത്. കൂടാതെ ഓരോ വാർഡിലെയും കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരം വീടുകളിൽ അപ്പം തയ്യാറാക്കി നൽകുകയും Read More…