pala

സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും , പാലാ എസ്.എം.വൈ.എംഉം ചേർന്ന് ‘സമഗ്രം’ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടത്തപ്പെടും. പഴകിയതും,തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും, വിവിധ ചികിത്സകൾ സ്വീകരിച്ചിട്ടും ഭേദമാകാത്തതുമായ അസുഖങ്ങൾക്ക് ക്യാംപിൽ പരിശോധനയുണ്ടാകും. ത്വക്ക് രോഗങ്ങൾ, വാതരോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ, പഠനപ്രശ്നങ്ങൾ , മാനസിക വൈകാരിക Read More…

general

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരുക്ക്

തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. തൃശൂര്‍ മുണ്ടത്തിക്കോടാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന സാമഗ്രികള്‍ വെച്ചിരുന്നയിടത്താണ് സ്‌ഫോടനമുണ്ടായത്. മൂന്നുപേർ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. വെടിക്കെട്ടുപ്പുരയിൽ ഇപ്പോളും പൊട്ടിത്തെറി തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പ്രദേശത്താകെ കനത്ത പുകയും തീയും ഉള്ളതിനാലും വെടിക്കെട്ട് സ്ഫോടക വസ്തുക്കൾ ഇനിയും ഉണ്ടോ എന്നു വ്യക്തമല്ലാത്തതിനാലും രക്ഷാപ്രവർത്തനങ്ങൾ വളരെ ജാഗ്രതയോടെയാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ കൂടുതൽ Read More…

kanjirappalli

മേരീക്വീൻസിൽ ഗർഭാശയ രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഗർഭാശയ രോഗങ്ങൾ, ഗർഭാശയത്തിൽ നിന്നുള്ള അമിത രക്തസ്രാവം അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്കായി നടത്തുന്ന സൗജന്യ രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 ഏപ്രിൽ 23, 24 & 25 തീയതികളിൽ. രാവിലെ 09 മുതൽ വൈകിട്ട് 04 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാണ്. കൂടാതെ തുടർ ചികിത്സയ്ക്കും സർജറികൾക്കും നിരക്കിളവോടെ പ്രത്യേക പാക്കേജുകളും Read More…

Accident

കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രികൻ വൈക്കം സ്വദേശി ഗോപകുമാർ ( 53 ) ബസ് യാത്രക്കാരി നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണമ്മ ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം.

general

സ്വയംതൊഴിൽ സംരംഭകത്വ ശില്പശാല സെമിനാർ സംഘടിപ്പിച്ചു

വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ സംരംഭകത്വ ശില്പശാല സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ സ്‌കറിയ വേകത്താനം സെമിനാർ ഉദ്ഘാടനം ചെയ്തു. അജയ് ജോസ് മുണ്ടക്കൽ സെമിനാർ നയിച്ചു.

obituary

കുപ്പാഴയ്ക്കൽ കമലാക്ഷി ഭാസ്കരൻ നിര്യാതയായി

പൂഞ്ഞാർ: കടലാടിമറ്റം കുപ്പാഴയ്ക്കൽ പരേതനായ ഭാസ്കരന്റെ ഭാര്യാ കമലാക്ഷി ഭാസ്കരൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് (21-04-2026 ചൊവ്വ) ഉച്ചകഴിഞ്ഞ് 3.00 ന് വീട്ടുവളപ്പിൽ. പരേത ചിറക്കടവ് കുഴിമറ്റത്ത് കുടുംബാംഗം. മക്കൾ: സജി, സന്ധ്യാ മരുമക്കൾ: മിനി വടക്കേടത്ത് തോപ്രാംകുടി, മനോജ് കൊട്ടുകാപ്പള്ളിൽ പെരുവന്താനം.

obituary

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഭിലാക്ഷ് ജയരാജ് നിര്യാതനായി

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പുത്തൻചന്ത വലിയപുരയ്‌ക്കൽ അഭിലാഷ് ജയരാജ് (48) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) 3 മണിക്ക്. പരേതനായ റിട്ടയേർഡ് ഡി വൈ എസ് പി ജയരാജ്‌ ആണ് പിതാവ്. അമ്മ: സുകുമാരി. ആശ,പരേതനായ ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ.

general

സി.എം.സി. ജയമാതാ പാലാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മാതാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് വെള്ളികുളം ഇടവകയിൽ സ്വീകരണം നൽകി

വെള്ളികുളം: സി.എം.സി. ജയമാതാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപതയുടെ 36 സി.എം.സി. മഠങ്ങളിൽ മാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് ആരംഭം കുറിച്ചു .ഏപ്രിൽ എട്ടാം തീയതി പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നിന്ന് തുടക്കം കുറിച്ച പ്രയാണത്തിന് വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി. പാലാ സി.എം.സി.ജയമാതാ പ്രൊവിൻസിന്റെ അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സിസ്റ്റർ കൃപാ മരിയയിൽ നിന്ന് മാതാവിൻ്റെ തിരുസ്വരൂപം വികാരി ഫാ.സ്കറിയ വേകത്താനം ഏറ്റുവാങ്ങി.ആഘോഷമായ റാലിയോടെ മാതാവിൻ്റെ തിരുസ്വരൂപം മഠം ചാപ്പലിൽ പ്രതിഷ്ഠിച്ചു. പത്തുദിവസം വിവിധ Read More…

Accident

രാമപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം : മരിച്ചത് കോട്ടയം ആനിക്കാട് സ്വദേശി

രാമപുരത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടയം ആനിക്കാട് സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്. ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് സംശയം ഉയരുന്നത്. അപകടസമയത്ത് റൈഗൺ ജോർജ് വാഹനത്തിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

politics

തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അൻവർ, കേരളത്തിൽ പുതിയ പാർട്ടി രൂപികരിക്കും

കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് പിവി അൻവര്‍ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവര്‍ Read More…