അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ നവാഗത വിദ്യാർഥികൾക്കായി ഓറ 2026 ഫ്രെഷേഴ്സ് ഡേ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. നീനു മോൾ സെബാസ്റ്റ്യൻ, നാൻസി വി.ജോർജ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നവാഗത വിദ്യാർഥികൾക്കായി തീമാറ്റിക് പെർഫോമൻസ് കോമ്പറ്റീഷനും പ്രത്യേക സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു.
Year: 2026
എയിംസ് ; മുഖ്യപരിഗണന വെള്ളൂരിന് : ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം: എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുമ്പോൾ വെള്ളൂരിന് മുഖ്യ പരിഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നദ്ദ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനം സമർപ്പിച്ചപ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പരിശോധന സംസ്ഥാന സർക്കാർ നടത്തി വരുകയാണ്. പരിശോധനക്ക് റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കൈമാറും. പ്രസ്തുത റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. Read More…
മുള്ളൻപന്നി റോഡിനു കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്ക്
പാലാ : ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ പാലാ കവീക്കുന്ന് സ്വദേശി കെ. കെ ദിനേഷിന് ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ കവീക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.
ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് CPM -DYFI യുടെ ആദരം
ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് CPM -DYFI യുടെ ആദരം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് വി എൻ വാസവൻ, ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സഖാവ് ജയിക് സി തോമസ്, പൂഞ്ഞാർ നിയോജകമണ്ഡലം മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.
മനുഷ്യജീവനും, കൃഷിക്കും നാശംവരുത്തുന്ന കാട്ടുപന്നികളെ നിര്മ്മാര്ജ്ജനം ചെയ്യും: മിനര്വാ മോഹന്
ജനവാസ മേഖലകളില് മനുഷ്യജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ നിയമാനുസൃതമായി നിര്മ്മാര്ജ്ജനം ചെയ്യുമെന്ന് പൂഞ്ഞാര് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര്വാ മോഹന്. കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും സ്വരൂപിക്കാന് കുന്നോന്നി ജനമൈത്രി റെസിഡന്സ് കൗണ്സിലിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച പ്രദേശത്തെ കര്ഷകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മിനര്വാ മോഹന്. തെക്കേക്കര പഞ്ചായത്തില് രജിസ്റ്റര് ചെയ്തിരിക്കുന്ന അംഗീകൃത ഷൂട്ടര്മാരുടെ യോഗം 19 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കുന്നോന്നി സെന്റ് ജോസഫ്സ് സ്കൂള് ഹാളില് നടത്തുമെന്നും പഞ്ചായത്ത് Read More…
കോട്ടയത്ത് നാല് വയസ്സുകാരന് ഷിഗെല്ല
അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരന് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് കുട്ടിയെ ഓഗസ്റ്റ് 8ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പരത്തുന്ന ബാക്ടീരിയ ശരീരത്തിൽ എത്തുന്നത്. അസുഖബാധിതനായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഓഗസ്റ്റ് 6 ന് ഹോട്ടലിൽനിന്നു ചിക്കൻ മന്തി വാങ്ങി കഴിച്ചിരുന്നു. Read More…
“എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ” ; 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ മാണി
പാലാ: 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ മാണി. ഫേസ്ബുക്കിലൂടെയാണ് നിഷ ജോസ് കെ മാണി അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയ വിവരം പങ്കുവെച്ചത്. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ; എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വീണ്ടും മിടിക്കുന്ന ഹൃദയം. മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ. വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക. Read More…
പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കും
പാലാ: 19 ന് നടക്കുന്ന നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്താൻ യോഗം ഐകകണ്ഠേന തീരുമാനിച്ചു. മുൻ ചെയർ പേഴ്സൺ ദിയാ ബിനുവിനെ യോഗം അഭിനന്ദിച്ചു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായമെത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും യു.ഡി.എഫ് സംയുക്ത പാർലമെന്ററി പാർട്ടി ലീഡറുമായ സെബാസ്റ്റ്യൻ ജെ. പനക്കൽ അദ്ധ്യക്ഷത വഹിച്ചു. യു, ഡി.എഫിനൊപ്പം Read More…
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയറിൻ്റെ ആദിമുഖ്യത്തിൽ രാമപുരം കോളേജിൽ ഏകദിന സെമിനാർ നടത്തി
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ “ക്രൈസ്തവ സാക്ഷ്യം” എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി. കോളേജ് മാനേജർ റവ. ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസി. പ്രൊഫ. ഡോ. അലക്സ് ജോർജ് കാവുകാട്ട്, വൈസ് പോസ്റുലേറ്റർ റവ. ഡോ. ജയിംസ് പുലിയുറുമ്പിൽ എന്നിവർ സെമിനാർ നയിച്ചു. Read More…
വിറകുപുരയിലെ ഏകാന്തതയിൽ നിന്ന് കരുണയുടെ തണലിലേക്ക് വത്സമ്മ എത്തി
ഈരാറ്റുപേട്ട :ആരാരും പരിചരിക്കാനില്ലാതെ നാളുകളായി വീടിന്റെ വിറകുപുരയിലെ ഇരുണ്ട കോണിൽ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന വത്സമ്മക്ക് ഒടുവിൽ കരുണയുടെ കൈത്താങ്ങ്.കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നാച്ചിക്കോളനിയിൽ താമസിച്ചിരുന്ന വത്സമ്മക്കാണ് കരുണ തണലൊരുക്കിയത്. വർഷങ്ങളായി വത്സമ്മ ഒറ്റപെട്ടാണ് കഴിയുന്നത്. ടൗണിലെ കടതിണ്ണകളിലാണ് അന്തി ഉറങ്ങിയിരുന്നത്. അസുഖം പിടിപ്പെട്ടതും ഓർമ നഷ്ടപെട്ടതുമാണ് വത്സമ്മ നാച്ചി കോളനിയിലെ അകന്ന ബന്ധുവിൻ്റെ വീട്ടിലെത്തിയത്. ബന്ധു വീട്ടിൽ സംരക്ഷണം നൽകാത്തതാണ് വീട്ടിലെ വിറക് പുരയിൽ കഴിയേണ്ടിവന്നത്. കാലിനുണ്ടായ മുറിവ് ചികിത്സിക്കാൻ എത്തിയ പാലിയേറ്റീവ് പ്രവർത്തകരാണ് Read More…











