ഉഴവൂർ: മികച്ച വർണ്ണക്കൂടിനുള്ള (കൗമാര ക്ലബ് ) ജില്ലാ തല പുരസ്‌കാരം ഉഴവൂർ പഞ്ചായത്ത് കപ്പടക്കുന്നേൽ അംഗൻവാടി കരസ്ഥമാക്കി. അവാർഡ് ന് അംഗനവാടിയെ അർഹമാക്കിയ അംഗൻവാടി അധ്യാപിക മിനിമോൾ കെ ജെ, മുൻ വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ എന്നിവരെ വാർഡ് മെംമ്പർ സ്മിത ലുക്ക് ന്റെ നേതൃത്വത്തിൽ കപ്പടകുന്നേൽ അംഗൻവാടിയിൽ യോഗം ചേർന്ന് ആദരിച്ചു. ചായം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മികച്ച ശിശു സൗഹൃദ അംഗൻവാടി ആക്കി അംഗൻവാടിയെ മാറ്റിയതും കൗമാര കുട്ടികളുടെ സമഗ്ര Read More…
Year: 2026
സ്മാര്‍ട്ട് ടിവിയും വാഷിംഗ് മെഷീനും ഏറ്റവും കുറഞ്ഞവിലയില്‍, ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ തുടങ്ങി
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു. സ്മാര്‍ട്ട് ടിവിയും വാഷിംഗ് മെഷീനും കുറഞ്ഞവിലയില്‍ മിന്നല്‍ സെയില്‍ വാങ്ങാം. 6999 രൂപ മുതല്‍ സ്മാര്‍ട്ട് ടിവിയും 6990 രൂപ മുതല്‍ വാഷിംഗ് മെഷീനും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. മറ്റ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വന്‍വിലക്കുറവിലും ഓഫറിലും വാങ്ങാനും അവസരം ഉണ്ട്. മൊബൈല്‍ ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 11,999 രൂപ വരെ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങള്‍. ബാക് ടു ക്യാമ്പസിലൂടെ സ്‌കൂള്‍, കോളേജ് തിരിച്ചറിയില്‍ കാര്‍ഡുമായി എത്തുന്ന Read More…
മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ പ്രവർത്തനം ആരംഭിച്ചു
പാലാ: മാനസികാരോഗ്യ സംരക്ഷണം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം,പഠന മികവ്,കരിയർ മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവ ലക്ഷ്യമാക്കി മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ ഇന്ന് പാലായിൽ പ്രവർത്തനം ആരംഭിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി .ദിയ ബിനു ഉദ്ഘാടനം നിർവഹിച്ചു. പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി. മായാ രാഹുൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആധുനിക സമൂഹം നേരിടുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികൾക്ക് ശാസ്ത്രീയവും പ്രൊഫഷണലുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം Read More…
വെള്ളികുളം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി
വെള്ളികുളം: വെള്ളികുളം സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ സെന്റ് ആന്റണീസ് ഹൈസ്കൂൾ അലുംനി അസോസിയേഷൻ്റെ (SAHSAA) ആഭിമുഖ്യത്തിൽ പൂർവവിദ്യാർഥി സംഗമവും ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ്ദാനവും നടത്തി. സ്കൂൾ ഹാളിൽ വച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്തു.. അലുംനി അസോസിയേഷൻ പ്രസിഡന്റ് ഓമന വി തോമസ് അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ കുട്ടികൾക്ക് എം എൽ എ അവാർഡുകൾ Read More…
വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ഭക്തിസാന്ദ്രമായി നടത്തി
വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. വിശുദ്ധ കുർബാനക്കുശേഷം മരിയൻ ഗ്രോട്ടോ യിലേക്ക് ആഘോഷമായ ജപമാല പ്രദിക്ഷണം നടത്തി. ഇടവകയിലെ മാതൃവേദി അംഗങ്ങൾ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചത് ശ്രദ്ധേയമായി. ജപമാല പ്രാർത്ഥന, വണക്കമാസ പ്രാർത്ഥന ലദീഞ്ഞ് എന്നിവ നടത്തപ്പെട്ടു. വികാരി ഫാ.സ്‌കറിയ വേകത്താനം പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് നേർച്ച വിതരണം നടത്തി. കിഴക്കൻ മലയോര മേഖലയിലെ പ്രശസ്തമായ ഗ്രോട്ടോയാണ് വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ.ഇടവക വികാരിയായിരുന്ന ഫാ. ഗീവർഗീസ് ചെല്ലങ്കോട്ടച്ചന് Read More…
പ്രവേശനോത്സവം ആഘോഷപൂർവം നടത്തി
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലേക്കെത്തിയ നവാഗത വിദ്യാർത്ഥികളെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്നേഹപൂർവം സ്വീകരിച്ചു. പരിപാടിക്ക് പി.ടി.എ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. അഡ്വ. പി. ജിരാജ്, ജില്ലാ പഞ്ചായത്ത് അംഗം, പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മുഖ്യപ്രഭാഷണം നടത്തി. പഠനോപകരണ വിതരണം അർജുൻ എം പി നിർവഹിച്ചു. രജനി ഷാജി (മുണ്ടക്കയം Read More…
നത്തിംഗ് ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്
കോട്ടയം: നത്തിംഗ് മൊബൈലിന്റെ ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്. ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന് നത്തിംഗ് ഇലക്ട്രോണിക്സ് കേരള, തമിഴ്നാട് ഹെഡ് രഞ്ജിത്ത് നായര്‍ അവാര്‍ഡ് സമ്മാനിച്ചു. 2025-26 കാലഘട്ടത്തില്‍ ഓക്സിജന്‍ ഷോറൂമുകള്‍ വഴി നത്തിംഗിന്റെ ഇലട്രോണിക്സ് ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയതെന്ന് നത്തിംഗ് കമ്പനി അധികൃതര്‍ അറിയിച്ചു. ഓക്സിജന്‍ ഗ്രൂപ്പ് പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, നത്തിംഗ് കേരള സോണല്‍ ഡിസ്ട്രിബ്യൂട്ടര്‍ ബാലു Read More…
പ്രവേശനോത്സവം ആഘോഷപൂർവമാക്കി കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂൾ
പൂഞ്ഞാർ: 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ച് കുന്നോന്നി ഗവ. എച്ച്. ഡബ്ല്യു. എൽ. പി സ്കൂൾ ശ്രദ്ധേയമായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കാരങ്ങളും ഒരുക്കങ്ങളും കൊണ്ട് വർണാഭമാക്കി. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുജിത്ത് പി.സി. അധ്യക്ഷനായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീനാ മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു, സ്കൂൾ സീനിയർ അധ്യാപിക ഷീബ വി.എം., Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കൂൾ പ്രവേശനോത്സവത്തിനു നേതൃത്വം നൽകി
കളത്തൂകടവ് : ലയൺസ് ക്ലബ് അരുവിത്തുറയുടെയും കളത്തൂകടവ് എ. കെ. സി. സി യൂണിറ്റിന്റെയും നേതൃത്വത്തിൽ സെൻറ് അൽഫോൻസാ എൽ. പി സ്കൂൾ കളത്തൂകടവിൽ പ്രവേശനോത്സവത്തിൽ നേതൃത്വം നൽകുകയും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ് ,വാട്ടർ ബോട്ടിൽ , ടിഫിൻ ബോക്സ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു. അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേലിന്റെ അധ്യക്ഷതയിൽ തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ Fr. അഗസ്റ്റിൻ വരിക്കമാക്കൽ അനുഗ്രഹ Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ചു തെറിച്ചു വീണു പാമ്പാടി സ്വദേശി തോമസ് ജോസിന് ( 44) പരുക്കേറ്റു. ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡിനു കുറുകെ നടക്കുമ്പോളാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8.30യോടെ തീക്കോയിയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനു Read More…











