പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കരൂർ സ്വദേശിനി സരിതയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ താമരക്കാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
Month: April 2026
യൂറിയയുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കണം: സന്തോഷ് കുഴിവേലിൽ
കോട്ടയം: പൊട്ടാഷ് , യൂറിയ തുടങ്ങിയ രാസവളങ്ങളുടെ ക്ഷാമം എത്രയും വേഗം പരിഹരിക്കണമെന്ന് ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ് കുഴിവേലിൽ. ഈ വളങ്ങളുടെ ദൗർലഭ്യം മൂലം നെൽ റബർ, ജാതി കർഷകർ കടുത്ത പ്രതിസന്ധിയിലാണന്നും സന്തോഷ് ചൂണ്ടിക്കാട്ടി. നെല്ലിന്റെ വിത കഴിഞ്ഞിട്ട് 10 മുതൽ 20 ദിവസം കഴിഞ്ഞിട്ടും കൂട്ടു വളങ്ങളുടെ ദൗർലഭ്യം കാരണം അടിസ്ഥാന വളം Read More…
ഹൂലാ ഹൂപ്പിൽ വിസ്മയം തീർത്ത് റുമൈസ ഫാത്തിമ
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഏറ്റവും മികച്ച സമയം കണ്ടെത്തി . വൈക്കം കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തറുടെയും, സീന റാവുത്തറുടെയും കൊച്ചുമകളും ,മാനങ്കേരിൽ മുഹമ്മദ് റഫീഖ്, സിനിയ റഫീഖ് ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളും, കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ 3 ആം ക്ലാസ് വിദ്യാർത്ഥിനിയും 8 വയസ്സുകാരിയുമാണ് റുമൈസ ഫാത്തിമ. റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനും,റെന പർവ്വിൻ സഹോദരിയുമാണ്. നിലവിലെ റെക്കോർഡായ ഒരു മണിക്കൂർ 48 മിനിറ്റ് റുമൈസ 4 മണിക്കൂറും 33 Read More…
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി; അനുവാദം കര്‍ശന ഉപാധികളോടെ
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍ എത്തിയ ബുധനാഴ്ച തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. ഉപാധികളോടെയാണ് അനുമതി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി. ഇടുക്കി എംഐ Read More…
മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റും: മന്ത്രി റോഷി അഗസ്ററ്യൻ
പാലാ: വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ ജല ശുദ്ധീകരണ ശാലയ്ക്ക് പാലാ നീലൂരിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ തറക്കല്ലിട്ടു. വേനലിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നൽകി ഭൂമി ഏറ്റെടുപ്പും പൂർത്തിയാക്കിയതിനാലാണ് പദ്ധതിയ്ക്ക് ഇപ്പോൾ തുണയായതെന്ന് മന്ത്രി പറഞ്ഞു. 45 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ നിർമ്മിക്കുന്ന ആധുനിക പ്ലാൻ്റിൽ ശുദ്ധീകരിക്കുക. വൈദ്യുതി ഉല്പാദനത്തിനു ശേഷം Read More…
ഐ.എന്‍.റ്റി.യു.സി. മഹാറാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു
പാലാ: ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 3 ന് കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കുന്ന മഹാറാലിയും തുടര്‍ന്ന് കുരിശുപള്ളി കവലയില്‍ നടക്കുന്ന പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് ടോംസ് ചേമ്പര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗം ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വമ്പിച്ച വരവേല്പ് നല്‍കുന്നതിനും തീരുമാനിച്ചു. Read More…
പറത്താനം കളപ്പുരയ്ക്കൽ ലീലാമ്മ തങ്കച്ചൻ നിര്യാതയായി
മുണ്ടക്കയം: പറത്താനം കളപ്പുരയ്ക്കൽ പരേതനായ തങ്കച്ചൻ്റ ഭാര്യ ലീലാമ്മ തങ്കച്ചൻ (63) നിര്യാതയായി. സംസ്കാരം നാളെ (15/12/2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനീഷ്, അമ്പിളി, ആശ (സിഡിഎസ് ചെയർപേഴ്സൺ കൂട്ടിക്കൽ). മരുമക്കൾ: അജി ,ജിഷ ,ബൈജു.
മയക്കു മരുന്ന് ഉപയോഗിക്കുന്നതിൽ കൂടുതൽ പുരുഷന്മാരാണെങ്കിലും മയക്കുമരുന്നിൻ്റെ ഇരകൾ കൂടുംബിനികളും കുട്ടികളുമാണ്: റവ: ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ
പാലാ: പുരുഷന്മാരാണ് മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ മുൻപിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളുമാണന്ന് രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു. കാരിത്താസ് ഇൻഡ്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന സജീവം- മയക്കുമരുന്നു യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗ മൽസരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.കെ.സി.സി രൂപതാ ഡയറക്ടർ കൂടിയാവ റവ. ഡോ ഞാറക്കുന്നേൽ.പി.എസ്.ഡബ്ലിയു.എസ് പപ്ലിക് റിലേഷൻസ് Read More…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുട്ടികളായ ആരീഷ് ( 9) റിജില ( 5) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വയനാട് സ്വദേശികളായ ഇവർ ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരികെ പോകുമ്പോൾ രാമപുരം ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം.
ദേവമാതാ കോളേജിൽ പൂർവ വിദ്യാർത്ഥി സമ്മേളനം
ദേവമാതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം മുട്ടുചിറ ഫൊറോന പള്ളി വികാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ അബ്രാഹം കൊല്ലിത്താനത്തുമലയിൽ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സിറിയക് പാറ്റാനി ,ഫാ.ഡോ.സാജു ജോർജ്, പി. ജെ. സക്കറിയാസ് എന്നിവരെ പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡ് നൽകി ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റും മുൻ എം എൽ. എ യുമായ പി.എം.മാത്യു, സെക്രട്ടറി ജോണി ആറുതൊട്ടിയിൽ ഫാദർ ജോസഫ് മണിയഞ്ചിറ ജാൻസി Read More…










