general

വയനാട് ജനതയുടെ അതിജീവനത്തിന് കൈത്താങ്ങ്’; കേരള കോൺഗ്രസ് എം MLAമാർ ഒരു മാസത്തെ ശമ്പളം CMDRFലേക്ക് നൽകും

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകും. വയനാട് ദുരന്തത്തിൽ സർവം തകർന്നു നിൽക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് കേരള കോൺഗ്രസ് എമ്മിന്റെ ജനപ്രതിനിധികൾ രംഗത്ത് എത്തുന്നത്.

വയനാട് ജനതയ്ക്ക് അതിജീവനത്തിന് കൈത്താങ്ങ് ആവുകയാണ് കേരള കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മണി എംപി അറിയിച്ചു. നിരവധി പേരാണ് വയനാടിനെ വീണ്ടെടുക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം നൽകുന്നത്.

ദുരുപയോഗ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്യു.ആർ കോഡ് വഴി ഏർപ്പെടുത്തിയിരുന്ന സംഭാവന സ്വീകരിക്കൽ സംവിധാനം പിൻവലലിച്ചിരുന്നു. പകരം പോർട്ടലിൽ നൽകിയിട്ടുള്ള യു.പി.ഐ ഐ.ഡി വഴി ഗൂഗിൾ പേയിലൂടെ സംഭാവന നൽകാൻ‌ കഴിയും.

സംഭാവന ചെയ്യുന്നതിനായി https://donation.cmdrf.kerala.gov.in പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *