general

ചാരായ നിരോധനമോ, ഡ്രൈഡേയോ ഒരു സര്‍ക്കാരിനും അട്ടിമറിക്കാനാകില്ല : പ്രസാദ് കുരുവിള

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1996 ല്‍ നടപ്പിലാക്കിയ ചാരായ നിരോധനമോ പിന്നീട് നടപ്പില്‍ വരുത്തിയ ഡ്രൈഡേയോ ഇനി ഒരു സര്‍ക്കാരിനും അട്ടിമറിക്കാനാകില്ലെന്നും ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

1996-ല്‍ നടപ്പിലാക്കിയ ചാരായ നിരോധനത്തെ പിന്‍വലിക്കാന്‍ ഇന്നേദിവസം വരെ ഒരു സര്‍ക്കാരും ധൈര്യം കാണിച്ചിട്ടില്ല. ഇതുപോലെയുള്ള ചില നിയമങ്ങള്‍ ജനം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചാല്‍ അതിനെ ഒരു ശക്തിക്കും പൊളിച്ചടുക്കാനാവില്ല.

മദ്യം വില്ക്കുകയും, മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്കുകയും ‘മേംപൊടിക്ക്’ മദ്യവര്‍ജ്ജനം പറയുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരാണ് സംസ്ഥാനത്തെ ഏറ്റവും വലിയ അബ്കാരി. മദ്യനയ കൂടിയാലോചനയില്‍ ഇരുകൂട്ടര്‍ക്കും ലാഭം ഉണ്ടാക്കുന്ന വിധമാണ് ഇവര്‍ നയം രൂപീകരിക്കുന്നത്.

മദ്യവില്പന കൊണ്ട് നേട്ടമുണ്ടാക്കുന്നത് സര്‍ക്കാരും, അബ്കാരികളും മാത്രമാണ്. കോട്ടമുണ്ടാകുന്നത് വ്യക്തിക്കും, സമൂഹത്തിനും കുടുംബത്തിനും. ചരിത്രത്തിലെ ഏറ്റവും ജനദ്രോഹപരമായ മദ്യനയത്തിലൂടെയാണ് ഈ സര്‍ക്കാര്‍ കടന്നുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *