പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ 8 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങൾ ശ്യാം മോഹൻ ( 41 ) തുഷാര കല ( 39 ) സ്വാതിക് (9) എതിർ കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അൻസൽന ( 56 ) ആഷിക് ( 29 ) ജഗദിഷ് മേഘ ( 4 ) മെസ്ബിൻ ( ഒരു വയസ് ) മുണ്ടക്കയം സ്വദേശി അൻസാബത്ത് (17) എന്നിവർക്കാണ് പരുക്കേറ്റത് Read More…
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ടു മറിഞ്ഞു മൂവാറ്റു പുഴ സ്വദേശികളായ ആൻ ജോയി (18) ജോയി വർക്കി (52) എന്നിവർക്ക് പരുക്കേറ്റു. കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടം. ബൈക്കും തടിലോറിയും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി രാജുവിന് ( 65 ) പരുക്കേറ്റു. മരങ്ങാട്ടുപള്ളിക്ക് സമീപമായിരുന്നു അപകടം.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പാമ്പാടി സ്വദേശികളായ തോമസ് ( 66 ) കുഞ്ഞുമണി ( 73)മോളി ( 66) എന്നിവർക്ക് പരിക്കേറ്റു. രാവിലെ പാമ്പാടി ടൗണിന് സമീപമായിരുന്നു അപകടം. വാഗമണ്ണിൽ വച്ച് ഇന്നലെ വൈകിട്ട് ജീപ്പിൽ ട്രക്കിങ്ങിനിടെ ജീപ്പിൻറെ കമ്പിയിൽ തല ഇടിച്ച് ചാലക്കുടി സ്വദേശി ശീതളിന് ( 19 ) പരുക്കേറ്റു.