erattupetta

ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട: സൺറൈസ് ഹോസ്പിറ്റലിൽ പ്രത്യേക അലർജി/ആസ്ത്മ ക്ലിനിക്കും, ശസ്ത്രക്രിയയില്ലാതെ കാൽമുട്ട് വേദന പരിഹരിക്കാനുള്ള Knee Preservation ക്ലിനിക്കും പ്രവർത്തനമാരംഭിച്ചു. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഒ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. വി പി നാസർ ആസ്ത്മ/അലർജി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കാൽമുട്ടുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള Knee Preservation ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ. ഇ എ സവാദ് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ നഗരസഭാ കൗൺസിലർ ശ്രീമതി റസ്ന ഹസീർ, സൺറൈസ് ഹോസ്പിറ്റൽ സി.ഒ.ഒ ശ്രീ. സുബാഷ് തോട്ടുവേലിൽ, സീനിയർ മാനേജർ ശ്രീ. പ്രജീഷ് ജി എന്നിവർ ആശംസകൾ നേർന്നു.

ഇന്നത്തെ ജീവിതശൈലിയും പരിസ്ഥിതി മലിനീകരണവും മൂലം വർധിച്ചുവരുന്ന അലർജി രോഗങ്ങൾ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. പൂപ്പലുകൾ, പക്ഷികളുടെ തൂവലുകൾ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ എന്നിവയിലൂടെയുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾ തിരിച്ചറിയാതിരുന്നാൽ അത് ശ്വാസകോശത്തിന് സ്ഥിരമായ തകരാറുകൾ വരുത്തിയേക്കാം. ഈ സാഹചര്യത്തിലാണ് സൺറൈസ് ഹോസ്പിറ്റലിൽ പ്രത്യേക അലർജി ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്.

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാകുന്ന അത്യാധുനിക പരിശോധനകളിലൂടെ 300-ഓളം അലർജനുകളെ കൃത്യമായി തിരിച്ചറിയാൻ സാധിക്കും. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തിലൂടെ ആസ്ത്മ, എക്സിമ, അനാഫിലാക്സിസ് തുടങ്ങിയ അവസ്ഥകളെ ഫലപ്രദമായി പ്രതിരോധിക്കാനും രോഗികൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കാനും സാധിക്കും.

നമ്മുടെ ശരീരഭാരത്തിന്റെ വലിയൊരു പങ്ക് വഹിക്കുന്നതും, നടക്കാനും ഇരിക്കാനും എഴുന്നേൽക്കാനും ജീവിതത്തിന്റെ ഓരോ ചുവടിലും സഹായിക്കുന്നതുമാണ് കാൽമുട്ടുകൾ. എന്നാൽ ഇന്നത്തെ ജീവിതശൈലി, അമിതഭാരം, വ്യായാമക്കുറവ്, പ്രായം, കായിക പരിക്കുകൾ എന്നിവ കാരണം ചെറുപ്പക്കാരിലും മുതിർന്നവരിലും കാൽമുട്ട് വേദനയും തകരാറുകളും വർധിച്ചുവരുന്നു. കാൽമുട്ട് വേദന വന്നാലുടൻ ശസ്ത്രക്രിയ വേണമെന്ന ചിന്താഗതി തിരുത്തുകയാണ് സൺറൈസ് ഹോസ്പിറ്റലിലെ knee preservation ക്ലിനിക്കിന്റെ ലക്ഷ്യം.

ശരിയായ സമയത്ത് ചികിത്സ ആരംഭിച്ചാൽ സ്വാഭാവികമായ കാൽമുട്ട് സംരക്ഷിക്കാനും കൂടാതെ ശസ്ത്രക്രിയ ഒഴിവാക്കാനോ വൈകിക്കാനോ സാധിക്കും. ഫിസിയോതെറാപ്പി, ഭാരനിയന്ത്രണം, റീജനറേറ്റീവ് തെറാപ്പി (Regenerative Therapy), ജീവിതശൈലീ മാറ്റങ്ങൾ എന്നിവയിലൂടെ മുട്ടുകളുടെ സ്വാഭാവികത നിലനിർത്താൻ ക്ലിനിക്ക് മുൻഗണന നൽകുന്നു.

ആരോഗ്യരംഗത്തെ മികച്ച സേവനങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന ക്ലിനിക്കുകളുടെ പ്രവർത്തനം ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *