poonjar

പൂഞ്ഞാർ മങ്കുഴിയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നാളെ

പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ ബ്രാഞ്ച് നമ്പർ 108-ന്റെ നേതൃത്വത്തിൽ പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നാളെ നടക്കും. ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദിവർഷം കൂടിയായതിനാൽ വിവിധ പരിപാടികളോടെയാണ് ജയന്തി ആഘോഷം സംഘടിപ്പിക്കുന്നത്.

ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ രാവിലെ 7ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. 9ന് ശാഖായോഗം പ്രസിഡന്റ് എം.ആർ ഉല്ലാസ് പതാക ഉയർത്തും. തുടർന്ന് 9.30ന് ക്ഷേത്രസന്നിധിയിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചതയദിന ഘോഷയാത്ര പൂഞ്ഞാർ ടൗണിലേക്ക് പുറപ്പെടും.

ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ തിരിച്ചെത്തിയ ശേഷം 10.30ന് മഹാഗുരുപൂജ നടക്കും. 11ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രതിൻ്റെ പ്രഭാഷണം ഉണ്ടായിരിക്കും. തുടർന്ന് ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ടും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *