കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്ട്രോങ് റൂമുകളിൽ കനത്തസുരക്ഷയിൽ സൂക്ഷിക്കുന്നു. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനേ ഇവ പുറത്തെടുക്കൂ. വെള്ളിയാഴ്ച പോളിങ് അവസാനിച്ചശേഷം ഏഴു നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ സ്വീകരിച്ച യന്ത്രങ്ങൾ രാത്രിതന്നെ നാട്ടകം ഗവൺമെന്റ് കോളജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെയും ഉപവരണാധികാരികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ എട്ടു Read More…
കോട്ടയം:കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വില്ലണി ഇ.എം.എസ് മൈത്രി നഗറിൽ 1.22 കോടി രൂപ ചിലവഴിച്ച് 4800 ചതുരശ്ര അടി വിസ്തൃതിയിൽ കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും ഒരുങ്ങുന്നു. കേരളത്തിന്റെ മുൻ മുഖമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മാരകമായി വി.എസ്. കൺവൻഷൻ സെന്റർ എന്ന നാമധേയത്തിലാണ് സെന്റർ നിർമ്മിക്കുന്നത്. കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് നിർമ്മിക്കുന്ന ആദ്യത്തെ കെട്ടിട സമുച്ചയം എന്ന പ്രത്യേകതയും കെട്ടിടത്തിനുണ്ട്. ഗ്രാമപഞ്ചായത്ത് വാങ്ങിയ 22 സെന്റ് സ്ഥലത്താണ് സെന്റർ ഉയരുന്നത്.ഗ്രാമപഞ്ചായത്ത് വികസന ഫണ്ട്, Read More…
കോട്ടയം : ഇന്ത്യ സെൻസസ് 2027ൻ്റെ രണ്ടാംഘട്ട വിവരശേഖരണത്തിനു മുന്നോടിയായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്യോഗസ്ഥരും ചാർജ് ഓഫീസർമാരും അഡീഷണൽ ചാർജ് ഓഫീസർമാരുമാണ് ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. രാജ്യ പുരോഗതിയിൽ സെൻസസിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വിവരശേഖരണത്തിന് വീടുകളിൽ പോകുന്നവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു. ജില്ലാ സെൻസസ് ഓഫീസറായ അഡീഷണൽ ഡിസ്ടിക്ട് മജിസ്ട്രേറ്റ് Read More…