obituary

ഫാ. സഖറിയാസ് മണിയങ്ങാട്ട് നിര്യാതനായി

പൂവത്തിളപ്പ് :പാലാ രൂപതാംഗം ഫാ. സഖറിയാസ് മണിയങ്ങാട്ട് (84) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് സഹോദരൻ പി.എം.മാത്യുവിന്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 1.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 2.15ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ.

മൂലമറ്റം, കുറവിലങ്ങാട് എന്നീ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും മൂലമറ്റം, മുട്ടുചിറ, പ്രവിത്താനം എന്നീ ഫൊറോനകളിലും പറത്താനം, ചേറ്റുതോട്, കുടക്കച്ചിറ, വടകര, പൈക എന്നീ പള്ളികളിൽ വികാരിയായും, രൂപതാ പ്രൊക്യുറേറ്റർ, മൂലമറ്റം വയലിൽ മെമ്മോറിയൽ ഹോസ്പിറ്റൽ ചാപ്ലെയ്ൻ എന്നീ നിലകളിലും സേവനം ചെയ്തു.

മണിയങ്ങാട്ട് പരേതനായ മത്തായിയുടെ മകനാണ്. സഹോദരങ്ങൾ: പി.എം.മാത്യു, മേരിക്കുട്ടി ജോസഫ് നരിതൂക്കിൽ (പൈക), പരേതരായ ഫാ. ജോർജ് മണിയങ്ങാട്ട് (വിശാഖപട്ടണം), സിസ്റ്റർ ഗാസ്പർ (കല്ലൂർക്കുളം), ഏലിക്കുട്ടി മാത്യു.

Leave a Reply

Your email address will not be published. Required fields are marked *