പനക്കപ്പാലം: പനക്കപ്പാലം പഴയ റോഡിൽ കൂടെ യാത്രചെയ്യുന്നവർക്കും വാഹനങ്ങൾക്കും, അവിടെയുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഭീഷണിയായി നിൽക്കുകയാണ് ഉണങ്ങിയ മരത്തിന്റെ കുറ്റി.
ഉണങ്ങിയ മരത്തിന്റെ വലിയ കുറ്റി തുടർച്ചയായി പെയ്യുന്ന മഴയിൽ അടിയിൽ നിന്നും വിട്ടു വരുന്നതിനാൽ കയർ കൊണ്ട് കെട്ടി നിർത്തിയും സപ്പോർട്ട് നൽകിയും കെഎസ്ഇബിയുടെ ഉൾപ്പടെ ഉള്ള കേബിളുകൾ പൊട്ടാതെ സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ് പഴയ റോഡിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും.
കെഎസ്ഇബി ജീവനക്കാരും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും എത്തി മരക്കുറ്റി എത്രയും വേഗം നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.