ഉഴവൂർ: കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റുമായ മാത്യു ജോസഫ് (മാമ്മൻ – 72) നീറാമ്പുഴ നിര്യാതനായി. കോട്ടയം DCC മുൻ നിർവ്വാഹ സമിതിയംഗം, മോനിപ്പള്ളി മാർക്കറ്റിങ് സൊസൈറ്റി മുൻഭരണസമിയംഗം, ചിങ്കല്ലേൽ ക്ഷീരസംഘം സ്ഥാപക പ്രസിഡൻ്റുമായിരുന്നു. മുൻ പഞ്ചായത്തംഗം തോമസ് ജോസഫ് നീ റാമ്പുഴ സഹോദരനാണ്. ഭാര്യ : റാണി തൃപ്പൂണിത്തറ പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: സൗമ്യ, സൗബിൻ, സൗഷ്യ . മരുമക്കൾ : അജൂൺ കദളിക്കാട്ടിൽ ഇടമറുക് , ജിനി തോട്ടത്തിൽ വയനാട്, ജോയൽ . Read More…
ഈരാറ്റുപേട്ട : മുസ്ലിം ലീഗിന്റെ ആദ്യകാലനേതാവ് നടയ്ക്കൽ വെളിയത്ത് യൂസുഫ് നിര്യാതനായി. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് സഹോദരനാണ്. ഭൗതിക ശരീരം നടക്കല്‍ ടര്ഫിന് സമീപം ഹാഷിം മിന്റെ വീട്ടില്‍. ഖബറടക്കം ഇന്ന് മഗ്രിബ് നമസ്കാരശേഷം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പാതാംപുഴ: മന്നം ആക്കത്തകിടിയേൽ പരേതനായ ശ്രീധരൻ്റെ ഭാര്യ സുമതി ശ്രീധരൻ (82) നിര്യാതയായി. സംസ്കാരം നാളെ (21-3-25) 2 pm ന് വീട്ടുവളപ്പിൽ. മക്കൾ: അജിതകുമാരി, പ്രസന്നകുമാരി, സതികുമാരി,ജിജിമോൻ,സാലു, റെജി, റെനി, പുഷ്പറാണി, അജയൻ. മരുമക്കൾ: അനിൽകുമാർ (കുന്നുംപുറത്ത്, മന്നം), പരേതനായ വിജയൻ (ഇരുമ്പൂന്നിര), അനിൽകുമാർ (കുട്ടൻ പുഴ), നിയ (കല്ലേപ്പള്ളിൽമന്നം), രജനി (അടിമാലി ,കൊന്നത്തടി), നീതു (മന്നം), ശശി (കോസടി),അഭിലാഷ് (കൊച്ചു വീട്ടിൽ, മന്നം) സാനു (കോസടി).