kozhuvanal

രക്ത ദാന രംഗത്തെ കെടാവിളക്ക് : സജികുമാർ മേവിടയ്ക്ക് അനുമോദനവുമായി കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് HS ലെ കുട്ടികൾ

കൊഴുവനാൽ: ലോകരക്ത ദാന ദിനത്തോടനുബന്ധിച്ച് അനേകം വ്യക്തികൾക്ക് ഒ നെഗറ്റീവ് രക്തം ദാനം ചെയ്ത സജികുമാർ മേവടയെ കൊഴുവനാൽ സ്കൂൾ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ സോണി തോമസ് സണ്ണിക്കുട്ടി സെബാസ്റ്റ്യൻ, നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു.

രക്ത ദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും , താൻ നടത്തിയ രക്തദാനാനുഭവങ്ങളെക്കുറിച്ചും സജികുമാർ കുട്ടികളോട് സംസാരിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, സിബി ഡൊമിനിക്, ഷൈനി എം.ഐ., ജസ്റ്റിൻ അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *