crime

പാലാ വള്ളിച്ചിറയിൽ ചായക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു

പാലാ :വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. പാലാ വള്ളിച്ചിറയിൽ വലിയ കാലായിൽ പി ജെ ബേബി ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ. എൽ ഫിലിപ്പോസ് ആണ് കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറുമാസമായി മറ്റൊരാൾക്ക് ദിവസവാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലവിൽ ഉണ്ടായിരുന്നു. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തതും നിലവിലുണ്ട്. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കങ്ങളും നിലവിലുണ്ടായിരുന്നു.

രാവിലെ ചായക്കടയിൽ എത്തിയപ്പോൾ ഇത് സംബന്ധിച്ച് ഇരുവരും തർക്കം ഉണ്ടാവുകയും ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ ബേബി മരണപ്പെട്ടു. ഇയാളുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പാലാ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *