പാലാ . സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം, പരിസ്ഥിതി- ഊർജ- ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പുരസ്കാരം ഏറ്റു വാങ്ങി. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. 500ന് മുകളിൽ കിടക്കകൾ ഉള്ള ആശുപത്രി വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി Read More…
പാലാ : മുണ്ടുപാലത്ത് വാഹന യാത്രകർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീക്ഷണിയായി നിന്നിരുന്ന ഇഞ്ചകാട് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോയും സന്നിഹിതയായിരുന്നു.
പാലാ: തെരഞ്ഞെടുപ്പുകളിലെ സംവരണം ജനാധിപത്യ വിരുദ്ധമാണെന്നാരോപിച്ചു വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് പാലാ മുനിസിപ്പാലിറ്റി ഒൻപതാം വാർഡായ കൊച്ചിപ്പാടി വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പ്രതിഷേധിച്ചത്. പാലാ മുനിസിപ്പാലിറ്റിയിലെ ഉപവരണാധികാരി എ സിയാദ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രിക സ്വീകരിച്ച ഉപവരണാധികാരി ഇതുസംബന്ധിച്ചു രസീതും സൂക്ഷ്മപരിശോധനാ നോട്ടീസും കൈമാറി. തദ്ദേശസ്വയംഭരണ’ സ്ഥാപനങ്ങളിൽ വനിതകൾക്കു 50 ശതമാനം സംവരണം Read More…