kanjirappalli

കെ.കരുണാകരൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ പിള്ള യുടെ ചരമവാർഷികദിനത്തിൽ കെ.എസ്.എസ്.പി.എ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.ഷിബു അദ്ധൃക്ഷനായിരുന്നു..ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ആഡിറ്റർ എ.ജെ.ജോർജ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ.ജോസഫ്, ചിറക്കടവ് മണ്ഡലം പ്രസിഡൻറ് പി.എൻ ദാമോദരൻ പിള്ള,വെള്ളാവൂർ മണ്ഡലം പ്രസിഡൻറ് കെ.എം സുരേന്ദ്രൻ,

വാഴൂർ മണ്ഡലം പ്രസിഡൻറ് വി.ഐ.ഇട്ടി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മാരായ ജോസ്.വി.ജോസഫ്,വി.കെ.ഇന്ദിര , ഡോ.റ്റി.ജെ.വർഗീസ് , നെടുംകുന്നം മണ്ഡലം സെക്രട്ടറി എ.എൻ.ദിനമണി എന്നിവർ പ്രസംഗിച്ചു.നിയോജകമണ്ഡലം സെക്രട്ടറി ജോസഫ് മാത്യു ,ട്രഷറർ കെ.ജെ.ജോസഫ് കാളിയാനിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *