ലണ്ടന്‍ : എസെക്സിലെ കോള്‍ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന, കോട്ടയം തീക്കോയി സ്വദേശിനി ജസ്റ്റിന്‍ ജോര്‍ജ് (58) ലണ്ടനില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ആരോഗ്യമേഖലയില്‍ സജീവമായിരുന്ന ജസ്റ്റിന്‍, യുകെയിലെ മലയാളി സമൂഹത്തിന് എന്നും പ്രിയങ്കരിയായ വ്യക്തിത്വമായിരുന്നു.
പൊതുരംഗത്തും സാമുദായിക ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന അവര്‍, ക്ലാക്ടണിലെ സീറോമലബാര്‍ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും, വേദപാഠ അധ്യാപികയായും ഏറെക്കാലം ശുശ്രൂഷ ചെയ്തിട്ടുണ്ട്.





