കോട്ടയം: റഷ്യയിലെ ബിയർ ക്യാനുകളിൽ അച്ചടിച്ച ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രവും ഒപ്പും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിനും പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് കത്തയച്ചു. ഈ വിഷയത്തിൽ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.ബിയർ ക്യാനുകളിൽ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ ചിത്രവും ഒപ്പും പതിപ്പിച്ച് ഗാന്ധി Read More…
കോട്ടയം : പുതുക്കിയ വോട്ടർപട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടർമാർ. സ്ത്രീ വോട്ടർമാരാണ് കൂടുതൽ-827002 പേർ. പുരുഷന്മാർ-778510. പതിനാറ് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 1209 പുരുഷന്മാരും 326 സ്ത്രീകളുമടക്കം 1535 പ്രവാസി വോട്ടർമാരാണുള്ളത്. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ, 191582 (പുരുഷന്മാർ-94840, സ്ത്രീകൾ-96742). വൈക്കത്താണ് കുറവ് 163981 (പുരുഷന്മാർ-79406,സ്ത്രീകൾ-84572,ട്രാൻസ്ജെൻഡർ-3). പ്രായം തിരിച്ച് ജില്ലയിലെ വോട്ടർമാരുടെ എണ്ണം ചുവടെ: (പ്രായം, മൊത്തം വോട്ടർമാർ, സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്ജെൻഡർ എന്ന ക്രമത്തിൽ): 18-19: 11769, 5953, 5815, 120-29: 220557, 111601, Read More…
കോട്ടയം നഗരസഭയിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ മാതൃകാ ഹരിത കളക്ഷൻ സെൻറർ ശ്രദ്ധേയമായി. നഗരസഭാ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിലാണ് തെങ്ങോല, തഴപ്പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഹരിത കളക്ഷൻ സെൻറർ തയ്യാറാക്കിയത്. ഓല മെടഞ്ഞുണ്ടാക്കിയ കുട്ടകളാണ് വേസ്റ്റ് ബിന്നുകളായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ പാലിക്കേണ്ട ഹരിതചട്ടങ്ങൾ സെൻററിനു മുന്നിൽ എഴുതി പ്രദർശിപ്പിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സംസ്കരിക്കേണ്ടതെങ്ങനെയെന്നു സൂചിപ്പിക്കുന്ന ബോർഡും ബയോബിന്നുകൾ ഉപയോഗിച്ച് Read More…