Blog pala

ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ് ഡി​സം​ബ​ര്‍ അ​ഞ്ചി​ന​കം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കും: മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ

പാ​ലാ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍​നി​ന്നു ബൈ​പാ​സി​ലേ​ക്കു ര​ണ്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി​യു​ന്ന റോ​ഡ് ഡി​സം​ബ​ര്‍ അ​ഞ്ചി​നു​മു​മ്പ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. പ​ല​വി​ധ ത​ട​സ​ങ്ങ​ള്‍ നി​ര​ന്ത​ര​മാ​യി സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് 115 മീ​റ്റ​ര്‍ മാ​ത്രം ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ പ​ണി അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​യ​ത്.

വീ​തി കൂ​ട്ടി സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ച് പ​ണി ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ര​ണ്ട് എ​ൻ​ജി​നി​യ​ര്‍​മാ​രെ സ്ഥ​ലം മാ​റ്റി​യ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ ധൃ​ത​ഗ​തി​യി​ല്‍ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റു​ന്ന​വ​രു​ടെ വ​ലു​പ്പ​ച്ചെറു​പ്പം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​താ​ണ്. സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​രെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ന​ഗ​ര​സ​ഭാ​ധി​കാ​രി​ക​ള്‍​ക്ക് ചു​മ​ത​ല​യു​ണ്ട്.

ക​ച്ച​വ​ട​ത്തി​നു​ള്ള ലൈ​സ​ന്‍​സ് കൊ​ടു​ത്ത​തു​കൊ​ണ്ട് അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും ന​ഗ​ര​സ​ഭ​യ്ക്കു​ണ്ട്. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി​യു​ടെ ഐ​ക​ക​ണ‌്‌​ഠ്യേ​ന​യു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നു​ള്ള ചു​മ​ത​ല​യും ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കു​ണ്ടെ ന്നും മാ​ണി സി. ​കാ​പ്പ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *