തിക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, റോവർ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും , കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട സബ്ബ് ഇൻസ്പെക്ടർ ബിനു വി എൽ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ Read More…
teekoy
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ. വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം Read More…
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ. വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ
ഗ്രാമപഞ്ചായത്തിൽ പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമ്മാണം, 2025-26 വാർഷിക പദ്ധതി അധിക ഗുണഭോക്താക്കളെ അംഗീകരിക്കൽ എന്നീ അജണ്ടകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ 26 വരെ തീയതികളിൽ വിവിധ വാർഡുകളിൽ നടത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.
തീക്കോയി പഞ്ചായത്തിൽ10 വാർഡിൽ തെരുവ്‌നായ ശല്യം രൂക്ഷമായി
തീക്കോയി പഞ്ചായത്തിൽ10 വാർഡിൽ തെരുവ്‌നായകൾ വളർത്തുമൃഗങ്ങളെ കൊന്ന് തിന്നുന്നു. സ്കൂൾ കുട്ടികൾ, അംഗൻവാടി കുട്ടികളും നിരവധി യാത്രകാർക്കും ഭീഷണിയായി 20 ഓളം വരുന്ന തെരുവ്‌നായകൾ വിലസുന്നു. ചില നായകളിൽ പേ യുടെ ലക്ഷണങ്ങൾ കാണിക്കുന്നു. അധികൃതർ വേണ്ട നടപടി സ്വീകരികണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മുൻ ഗ്രാമപഞ്ചായത്തഗം ഷൈനി ബേബി കോൺഗ്രസിൽ ചേർന്നു
തീക്കോയി : തക്കോയി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് മുൻഗ്രാമപഞ്ചായത്ത് അംഗം (വെള്ളികുളം) ഷൈനി ബേബി നടുവത്തേട്ട് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 2015-20 കാലയളവിലെ ഗ്രാമ പഞ്ചായത്ത് അംഗ മായിരുന്നു ഇവർ. കോൺഗ്രസ്മണ്ഡലം പ്രസിഡൻ്റ് ഹരിമണ്ണു മഠംത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് ഷൈനി ബേബിക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. UDF ചെയർമാൻ ജോയി പൊട്ടനാനി, M1 ബേബി മുത്തനാട്ട്, സഹകരണ ബാങ്ക് പ്രസിഡൻ്റ് പ്രസിഡൻ്റ് TDജോർജ് തയ്യിൽ, ജെബിൻ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം; പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 ന്
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനോട് ചേർന്ന് പുതിയതായി പണിപൂർത്തിയാക്കിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 വ്യാഴാഴ്ച ഉച്ചക്ക് 12:30ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ വെച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (FHC) പ്രഖ്യാപിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി (FHC) മാറുന്നതോടുകൂടി പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിൽസാ സൗകര്യങ്ങളും ലഭ്യമാകും. ഗ്രാമപഞ്ചായത്ത് 42 Read More…
തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും
തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ അരുവിത്തുറ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും നടത്തി.ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. ഷാജിമോൻ മാത്യുവിൻ്റെ നേതൃത്വത്തിൽ പരിശീലന കളരി നടത്തി.ക്ലബ് പ്രസിഡൻ്റ് മനേഷ് കല്ലറക്കൽ മുഖ്യ പ്രഭാഷണം നടത്തി. തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂൾ മാനേജർ സിസ്റ്റർ.റോസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജെസി വരകിൽ, Read More…
മാനസിക ആരോഗ്യ സെമിനാർ നടത്തി
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ Rover & Scout, NSS യൂണിറ്റുകൾ സംയുക്തമായി അയർക്കുന്നം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ലോക മാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മാനസിക ആരോഗ്യ സെമിനാർ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജോസ് തോമസ് അധ്യക്ഷത വഹിച്ച സമ്മേളനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ടോം വാഴയിൽ ഉദ്ഘാടനം ചെയ്തു. ഡോ. ഗോപിനാഥൻ പിള്ള ക്ലാസ് നയിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സിബി മാത്യു പ്ലാത്തോട്ടം ശ്രീമതി ഫ്ളോറി മാത്യു, ഉഷ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വ്യക്തികൾക്കും ടീം അംഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ സെന്റ് മേരിസ് എച്ച്.എസ്.എസ് തീക്കോയി ഒന്നാം സ്ഥാനവും എഫ്.സി തീക്കോയി രണ്ടാം സ്ഥാനവും, വോളിബോൾ മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, ടീം ശാന്തിഗിരി രണ്ടാം സ്ഥാനവും, ക്രിക്കറ്റ് മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, കെ.എസ്.ഡി കല്ലം രണ്ടാം സ്ഥാനവും, ബാഡ്മിന്റൺ സിംഗിൾ Read More…











