പൂഞ്ഞാർ: ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികൾ താഴെ: ശബരിമല തീർത്ഥാടന പാതകൾ നവീകരിക്കൽ – 15 കോടി, പിണ്ണാക്കനാട് – പടിഞ്ഞാറ്റുമല റോഡ് ബി.എം & ബി.സി റീ ടാറിങ്, – 3 കോടി, വെള്ളികുളം- കാരികാട് – കമ്പിപ്പാലം – വാഗമൺ റോഡ് – 1 കോടി, വഴിക്കടവ്- നാട് Read More…
poonjar
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി
പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി. മേഖല കമ്മറ്റി അംഗം ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി കെ.എൻ ബിജു സംഘടനാ രേഖാ അവതരണവും മേഖല സമ്മേളന ഉദ്ഘാടനവും നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ സനൽകുമാർ, ജില്ല സെക്രട്ടറി വിഷ്ണു ശശിധരൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഇ.എ മോഹനൻ, മേഖല പ്രസിഡൻ്റ് പി.ജി പ്രമോദ് Read More…
പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ്.ജോസഫ് യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
പൂഞ്ഞാർ മലയിഞ്ചിപ്പാറ സെ.ജോസഫ് യുപി സ്‌കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിലെ മോരിൽ നിന്നാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയം.
സ്വീകരണം നൽകി
പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫിനു കോട്ടയം ഈസ്റ്റ് ജില്ലാ കമ്മറ്റി സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെകട്ടറി എം ടി രമേശ് ഷാൾ അണിയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 8 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തി.തിടനാട് പഞ്ചായത്തിൽ 5 മെമ്പർമാരും, പൂഞ്ഞാർ പഞ്ചായത്തിൽ 4 മെമ്പര്മാരുമായി ഇരു പഞ്ചായത്തിലും മുഖ്യ പ്രതിപക്ഷമായി ബി ജെ പി മാറി.തീക്കോയ് Read More…
ശ്രീമതി മിനർവാ മോഹൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആയി ബി ജെ പി നേതാവ് ശ്രീമതി മിനർവാ മോഹൻ തിരഞ്ഞെടുക്കപെട്ടു.
പൂഞ്ഞാർ തെക്കേക്കരയിൽ ബിജെപി കരുത്ത് തെളിയിച്ചു
പൂഞ്ഞാർ തെക്കേക്കര ബിജെപി കരുത്ത് തെളിയിച്ചു. പിസി ജോർജും ഷോൺ ജോർജും നടത്തിയ നീക്കം ഫലം കണ്ടു. എൻഡിഎ 7എൽഡിഎഫ് 7യുഡിഎഫ് 2.
പൂഞ്ഞാർ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു
പൂഞ്ഞാർ പഞ്ചായത്ത് പത്തു വർഷത്തിനുശേഷം ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. നാല് സീറ്റുകളോടെ ബിജെപി പ്രതിപക്ഷത്ത്.
ഏകദിന ശില്പശാല നടത്തി
ഐ എച്ച് ആർ ഡി എ ഐ കോൺക്ലെവ് എജ്യു @ എ ഐ 3.0 യുടെ ഭാഗമായി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ ഇലക്ട്രോണിക്സ് വിഭാഗം, മുട്ടം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിൽ “റോബോ വൈബ് “എന്ന പേരിൽ ഏകദിന ശില്പശാല നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഹണി ജോസ് ശില്പശാല ഉദ്ഘാടനം നടത്തി.ശില്പശാലയോട് അനുബന്ധിച്ച് ഫ്യൂച്ചർ ടെക്നോളജി എന്ന വിഷയത്തിൽ ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് കോളേജ് ഇലക്ട്രോണിക്സ് Read More…
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കടലാടിമറ്റം വാർഡിൽ നിഷ വീണ്ടും മത്സര രംഗത്ത്
പൂഞ്ഞാർ: 2020 ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരിലേ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കടലാടിമറ്റത്ത് നിലവിലെ മെമ്പർ നിഷ സാനു വീണ്ടും മത്സര രംഗത്ത് എത്തുന്നത്. സി.പി.ഐ.എം ജനറൽ സീറ്റിൽ പാർട്ടി ചിഹ്‌നം ചുറ്റിക അരിവാൾ നക്ഷത്രത്തിൽ രണ്ട് പുരുഷൻമാർക്കെതിരെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളുടെ പേരുകൾ നിഷ എന്ന് വന്നതും, ആര് ജയിച്ചാലും നിഷ എന്നതുകൊണ്ട് കൗതുകം നിറഞ്ഞതുമായ വാർത്തകളിൽ ഇടം പിടിക്കുകയും Read More…
പൂഞ്ഞാർ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പൂഞ്ഞാർ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എച്ച് ഡി എഫ് സി ബാങ്കിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ അശോക് വർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പും സമ്മേളനവും ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് Read More…











