പൂഞ്ഞാർ: 2020 ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരിലേ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കടലാടിമറ്റത്ത് നിലവിലെ മെമ്പർ നിഷ സാനു വീണ്ടും മത്സര രംഗത്ത് എത്തുന്നത്. സി.പി.ഐ.എം ജനറൽ സീറ്റിൽ പാർട്ടി ചിഹ്‌നം ചുറ്റിക അരിവാൾ നക്ഷത്രത്തിൽ രണ്ട് പുരുഷൻമാർക്കെതിരെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളുടെ പേരുകൾ നിഷ എന്ന് വന്നതും, ആര് ജയിച്ചാലും നിഷ എന്നതുകൊണ്ട് കൗതുകം നിറഞ്ഞതുമായ വാർത്തകളിൽ ഇടം പിടിക്കുകയും Read More…
poonjar
പൂഞ്ഞാർ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പൂഞ്ഞാർ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എച്ച് ഡി എഫ് സി ബാങ്കിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ അശോക് വർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പും സമ്മേളനവും ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് Read More…
പൂഞ്ഞാർ തെക്കേക്കരയിൽ യു.ഡി.എഫ് പൊതുസമ്മേളനവും സ്ഥാനാർത്ഥി സംഗമവും കെ.പി.സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
യു.ഡി.എഫ് പൂഞ്ഞാർ തെക്കേക്കരയിൽ നടത്തിയ പൊതുസമ്മേളനവും സ്ഥാനാർത്ഥി സംഗമവും കെ. പി. സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സമ്മേളത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സാരഥികളെ കെ.പി.സി.സി പ്രസിഡൻ്റ് ഷാൾ അണിയിച്ചു. യു. ഡി.എഫ് മണ്ഡലം ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സമ്മേളത്തിൽ കെ.പി.സി സെക്രട്ടറിമാരായ അഡ്വ ഫിൽസൺ മാത്യു അഡ്വ പി.എസലീം അഡ്വ ടോമി കല്ലാനി കെ. പി. സി മൊബർ തോമസ് കല്ലാടൻ ഡി. സി. സി ജനറൽ Read More…
പൂഞ്ഞാർ സെന്റ്. ജോസഫ് യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്ന്
പൂഞ്ഞാർ സെന്റ്. ജോസഫ് യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്ന് (5.12..2025) ഉച്ച കഴിഞ്ഞ് 3 മണിക്ക് ബഹു. വികാരി ജനറാൾ റവ. മോൺ.സെബാസ്റ്റ്യൻ വേത്താനത്തിന്റെ മുഖ്യ കർമികത്വത്തിലും, കോർപ്പറേറ്റ് മാനേജർ ബഹു. ഫാ. ജോർജ് പുല്ലുകാലയിൽ സ്കൂൾ മാനേജർ ബഹു. ഫാ. പനയ്ക്കക്കുഴി മുൻ മാനേജർ ഫാ. മാത്യു കടുക്കുന്നേൽ എന്നീ മഹത് വ്യക്തികളുടെ സാന്നിധ്യത്തിലും നടത്തപ്പെടുന്നു. 1947 ജൂൺ 19 ന് ജന്മം കൊണ്ട പൂഞ്ഞാർ സെന്റ് ജോസഫ് യു.പി. Read More…
ഏകദിന ശില്പശാല നടത്തി
തീക്കോയി: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിൽ റോബോ വൈബ് എന്ന പേരിൽ ഏകദിന ശില്പശാല നടത്തി. സ്കൂൾ സൂപ്രണ്ട് ശ്രീ.വിപിൻ ജി കൃഷ്ണ ശില്പശാല ഉദ്ഘാടനം നടത്തി.ശില്പശാലയോട് അനുബന്ധിച്ച് ഫ്യൂച്ചർ ടെക്നോളജി എന്ന വിഷയത്തിൽ ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ നടത്തുകയും തുടർന്ന് ഐ. എച്ച്. ആർ. ഡി നടത്തുന്ന ജനറേറ്റീവ് AI കോൺക്ലവിനെ പറ്റി വിശദീകരിക്കുകയും ചെയ്തു. ക്വിസ് മത്സര Read More…
ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം
പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി. സി. ജോർജ് അമുഖ പ്രഭാഷണം നടത്തി. കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ് ജയസൂര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്, സുരേഷ് ഇട്ടിക്കുന്നേൽ, അഡ്വ. പി ജെ തോമസ്, ജില്ലാ ജനറൽ Read More…
എംഎൽഎ സർവീസ് ആർമി- 10 വീടുകളുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
പൂഞ്ഞാർ : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അതാത് സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ വച്ച് നിർവഹിച്ചു. വിവിധ കമ്പനികളുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും, ഉദാരമതികളായ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയുമാണ് നിർധന കുടുംബങ്ങൾക്കുള്ള ഈ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്. ഈരാറ്റുപേട്ട – കടുവാമുഴി , പൂഞ്ഞാർ Read More…
പൂഞ്ഞാർ തെക്കേക്കരയിൽ L D F സീറ്റുകൾ ധാരണയായി
പൂഞ്ഞാർ തെക്കേക്കരയിൽ L D F സീറ്റ് വിഭജനം പൂർത്തീകരിച്ചു. ആകെയുള്ള 15 സീറ്റിൽ സി പി എം 07, കേരള കോൺഗ്രസ് എം 05, സി പി ഐ 03, എന്ന ധാരണയിൽ സീറ്റ് വിഭജനം പൂർത്തീകരിച്ചതായി L D F കൺവീനർ ജാൻസ് വയലിക്കുന്നേൽ അറിയിച്ചു.
ഇലക്ഷൻ പ്രഖ്യാപനത്തിന് മുൻപ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പതിനഞ്ച് വാർഡിൽ പത്ത് വാർഡിൽ സ്ഥാനാർത്ഥികളെ ഔദോഗികമായി പ്രഖ്യാപിച്ച് പരസ്യപ്രചാരണവുമായി യു. ഡി.എഫ്
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രാഖ്യാപിക്കും മുൻപെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പതിനഞ്ച് വാർഡുകളിൽ പത്ത് വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി എഫ് പ്രചാരണത്തിൽ മുൻപന്തിയിലെത്തി. പ്രഖ്യാപിച്ച എല്ലാ സ്ഥാനാർത്ഥികളും ഭവന സന്ദർശനവുമായി മുന്നോട്ടു പോവുകയാണ്. ഇതിൽ ഒരു റൗണ്ട് വീടുകയറിയുള്ള പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർത്ഥികളുമുണ്ട്. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ ഫ്ളക്സ് ബോർഡുകൾ പഞ്ചായത്തിലാകമാനം നിരന്നു കഴിഞ്ഞു. ആദ്യഘട്ട പ്രചാരണത്തിൽ എതിർ മുന്നണികളെ അപേക്ഷിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ യു.ഡി.എഫ് ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. ബാക്കി പ്രഖ്യാപിക്കുവാനുള്ള സീറ്റുകളിൽ ഉടൻ Read More…
വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡ് ഉൽഘാടനം ചെയ്തു
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും അനുവദിച്ച 5 ലക്ഷം രൂപക്ക്, കോൺക്രീറ്റിംഗ് നടത്തി, പണി പൂർത്തീകരിച്ച, പൂഞ്ഞാർ ടൗൺ വാർഡിലുള്ള, വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡിന്റെ ഉൽഘാടനം, പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ്മുതിരേന്തിക്കൽ നിർവഹിച്ചു.











