പൂഞ്ഞാർ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് സി.പി.ഐ.എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.വി. സുനിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പുരോഗമന പ്രസ്ഥാനങ്ങളുടെ പൂഞ്ഞാറിലെ മുതിർന്ന നേതാവ് ഇ.എ. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമാ മോഹനൻ, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഏരിയ കമ്മറ്റി അംഗങ്ങളായ രമേശ് ബി വെട്ടിമറ്റം, വി.കെ മോഹനൻ, മിഥുൻ Read More…
poonjar
പൂഞ്ഞാറിന്റെ മണ്ണിൽ ഒളിച്ചിരുന്ന വിപ്ലവചരിത്രം; വി.എസിനെ കാത്ത വാലാനിക്കൽ തറവാട്
പൂഞ്ഞാർ: ഇന്ന് വി.എസ്. അച്യുതാനന്ദൻ എന്ന പേര് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ വലിയൊരു അധ്യായമാണ്. എന്നാൽ ആ ചരിത്രത്തിലെ ചില നിർണായക താളുകൾ എഴുതപ്പെട്ടത് അധികാരത്തിന്റെ ഇടനാഴികളിലല്ല; പൂഞ്ഞാറിന്റെ മലനാടൻ മണ്ണിലെ ഒളിത്താവളങ്ങളിലായിരുന്നു. പോലീസിന്റെ വേട്ടയിൽനിന്ന് രക്ഷപ്പെടാൻ ഒരു യുവ വിപ്ലവകാരി അഭയം തേടിയ കാലത്തിന്റെ ഓർമകൾ ഇന്നും പൂഞ്ഞാറിലെ ചില തറവാടുകൾ സൂക്ഷിക്കുന്നു. 1946-ലെ പുന്നപ്ര–വയലാർ സമരത്തിനു പിന്നാലെ തിരുവിതാംകൂറിൽ പോലീസ് വേട്ട ശക്തമായ കാലം. സമരനായകരെ തേടി പോലീസ് വീടുകൾ കയറിയിറങ്ങിയപ്പോൾ വി.എസ്. അച്യുതാനന്ദനും ഒളിവിലായി. Read More…
ഉമ്മൻ ചാണ്ടി സാറിന്റെ മൂന്നാമത് ചരമ വാർഷികത്തോട് അനുബന്ധിച്ച്പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുസ്മരണ സമ്മേളനം നടത്തി
പൂഞ്ഞാർ: ആദരണീയനായ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ, മൂന്നാമത്, ചരമ വാർഷിക ത്തോട് അനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല ടീച്ചർ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. ഡിസിസി മെമ്പർമാരായ ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C Read More…
പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം ജെ യ്ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യനും സ്വീകരണം നൽകി
പൂഞ്ഞാർ എം എൽ എ ആയി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. സെബാസ്റ്റ്യൻ എം ജെ എം എൽ എ യ്ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാതാംപുഴ, മുരിങ്ങപ്പുറം വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോൺഗ്രസ് പാർട്ടിയിൽ പുതിയതായി ചേർന്നവർക്ക് എം ജെ സെബാസ്റ്റ്യൻ എം എൽ എ മെമ്പർഷിപ്പ് വിതരണം നടത്തി. എം ജി, യൂണിവേഴ്സിറ്റി B Sc ഫുഡ് സയൻസ് കോഴ്സ്ൽ രണ്ടാം റാങ്ക് നേടിയ Read More…
AIKS പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട റബർ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
പൂഞ്ഞാർ :AIKS പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട റബർ ബോർഡ് ഓഫീസിലേക്ക് നടന്ന കർഷക പ്രതിഷേധ മാർച്ച് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പിഎസ്എസുനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും തുടങ്ങിയ പ്രകടനം റബർ ബോർഡ് ഓഫീസിൽ സമാപിച്ചു. AIKS ജില്ലാ കമ്മിറ്റി അംഗം മിനിമോൾ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി കെ വി എബ്രഹാം സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് Read More…
കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം
പൂഞ്ഞാർ : കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സഖാവ് എൻ എസ് നൂറുൽസലാം നഗറിൽ (ശ്രീലക്ഷ്മി ഓഡിറ്റോറിയം പൂഞ്ഞാർ )ജില്ലാ സെക്രട്ടറി സഖാവ് കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എം എസ് സാനുവും, പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി സഖാവ് സി കെ ഹരിഹരനും അവതരിപ്പിച്ചു. വരവ് ചെലവ് കണക്കു ട്രഷറർ സഖാവ് കെ ശശീന്ദ്രനും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് സഖാവ് ജസ്റ്റിൻ ജോസഫ് Read More…
ബി ജെ പി പൂഞ്ഞാർ മണ്ഡലം ദ്വിദിന പഠന ശിബിരം
പൂഞ്ഞാർ : ബി ജെ പി പൂഞ്ഞാർ മണ്ഡലം ദ്വിദിന പഠന ശിബിരം പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൻ അഭിയാൻ പൂഞ്ഞാർ മണ്ഡല ദ്വിദിന ശിബിരം മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ശ്രീ റോയ് ചാക്കോ ഉത്ദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്റട്രിയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്റുമായ മിനർവ മോഹൻ, ജില്ലാ സെക്റട്രിമാരായ ആനിയമ്മ സണ്ണി, ടോമി ഈറ്റത്തോട്, അഡ്വ രാജേഷ് കുമാർ. മണ്ഡലം ജനറൽ സെക്റട്രിമാരായ ശ്രീകാന്ത് Read More…
പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ‘ആശ്വാസ് 2026’ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി
പൂഞ്ഞാർ : പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 3963,കുടിശിക വായ്പയുള്ള അംഗങ്ങൾക്കായി ‘ആശ്വാസ് 2026’ ഒറ്റ തവണ (OTS) പദ്ധതി നടപ്പിലാക്കിയതായി, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ റോജി തോമസ് മുതിരേന്തിക്കൽ, കമ്മറ്റി അംഗങ്ങളായ ശ്രീ ജോസഫ് വടക്കെൽ, ശ്രീ ചാർളി അലക്സ് എന്നിവർ അറിയിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിലുള്ള പദ്ധതിയുടെ ഭാഗമായി, സഹകരണ വകുപ്പ് അനുവദിച്ചിട്ടുള്ള വ്യവസ്ഥകൾക്കും ഇളവുകൾക്കും വിധേയമായി അർഹരായ വായ്പ്പാ കുടിശികകാർക്ക്, കുടിശികയിൽ ഇളവുകളോട് Read More…
പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികം ആഘോഷിച്ചു
പൂഞ്ഞാർ: സാമൂഹിക ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മാതൃകയായി പ്രവർത്തിക്കുന്ന പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം പൂഞ്ഞാറിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പൂഞ്ഞാർ ഓഫീസിൽ നടന്ന വാർഷിക സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റ്റി.ജി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. പ്രമോദ് കുമാർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ സ്വാശ്രയ സംഘങ്ങൾ സാമൂഹിക കൂട്ടായ്മയും പരസ്പര സഹായ മനോഭാവവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് Read More…
കേരള കർഷകസംഘം പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു
പൂഞ്ഞാർ: കേരള കർഷകസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം ജൂലൈ 12-ന് നടക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. “സംയോജിത കൃഷി” എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസറും കേരള കർഷകസംഘം ഏരിയ സെക്രട്ടറിയുമായ സി. കെ. ഹരിഹരൻ ക്ലാസ് നയിച്ചു. മേഖല സെക്രട്ടറി Read More…











