പാലാ: പാമ്പ് കടിയേറ്റു ദിവസങ്ങൾക്കിടെ രണ്ട് കുരുന്നുകൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തുകയും അതുപോലെ തന്നെ ഭയപ്പാടിലാക്കുകയും ചെയ്യുന്നുണ്ട്. ചൂടുകാലത്ത് പാമ്പുകൾ മാളത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നത് സർവ്വസാധാരണമാണ്. ഈർപ്പം തേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾ, കുളിമുറികൾ, ഈർപ്പമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവടങ്ങളിലും പാമ്പുകൾ കിടക്കാൻ സാധ്യതയുണ്ട്. പാമ്പിന്റെ കടിയേൽക്കുന്നത് അപകടകരമായ സാഹചര്യമായതിനാൽ കൃത്യമായ പ്രഥമശുശ്രൂഷ നൽകുകയും ഉടൻ ചികിത്സ തേടുകയും ചെയ്യണം. രാത്രികാലങ്ങളിൽ അബദ്ധത്തിൽ പാമ്പിനെ ചവുട്ടി കടിയേൽക്കുന്നവരുടെ Read More…
pala
മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോഗ്രാം നടന്നു
പാലാ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാഗം ഡോക്ടർമാർ പങ്കെടുത്തു. നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.ജോസ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി വിഭാഗം Read More…
സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും , പാലാ എസ്.എം.വൈ.എംഉം ചേർന്ന് ‘സമഗ്രം’ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെടും. പഴകിയതും,തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും, വിവിധ ചികിത്സകൾ സ്വീകരിച്ചിട്ടും ഭേദമാകാത്തതുമായ അസുഖങ്ങൾക്ക് ക്യാംപിൽ പരിശോധനയുണ്ടാകും. ത്വക്ക് രോഗങ്ങൾ, വാതരോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ, പഠനപ്രശ്നങ്ങൾ , മാനസിക വൈകാരിക Read More…
സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് വനിതാ താരം സഞ്ജന സജീവൻ നിർവഹിക്കും
പാലാ: സെന്റ്. തോമസ് കോളേജ് പാലായിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 20-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.00 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരവും വിമൻസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമംഗവുമായ സഞ്ചന സജീവൻ നിർവഹിക്കും. കേരള സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകയായ റ്റി. ദീപ്തിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് Read More…
പാട്ടും പാടി ഒരു ശസ്ത്രക്രിയ ! മാർസ്ലീവാ മെഡിസിറ്റിയിൽ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
പാലാ:രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ ബാധിച്ച 27 കാരിക്കാണു പൂർണ്ണമായും മയക്കാതെ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്തിയത്. ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുൻഭാഗമായ ഫ്രോണ്ടൽ ലോബിൽ ചലനശേഷിയെയും സംസാരശേഷിയെയും നിയന്ത്രിക്കുന്ന സുപ്രധാന കേന്ദ്രങ്ങൾക്കു തൊട്ടടുത്തായിരുന്നു ട്യൂമറിന്റെ സ്ഥാനം. ശസ്ത്രക്രിയയ്ക്കിടെ ഈ ഭാഗങ്ങൾക്ക് ക്ഷതം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ രോഗിയുമായി സംസാരിക്കുകയും നിർദ്ദേശങ്ങളോട് പ്രതികരിക്കാൻ ആവശ്യപ്പെടുകയും Read More…
മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പാലാ രൂപതയുടെ പ്രതിഷേധം
പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കവർക്കെതിരെ പാലാ രൂപതയുടെ പ്രതിഷേധം. ബഹുദൈവവിശ്വാസി മതേതരൻ എന്ന ഫേസ്ബുക്ക് പേജിലാണ് കല്ലറങ്ങാട്ട് പിതാവിനെതിരെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ പാലാ രൂപത, പാലാ രൂപതയുടെ ഫേസ്ബുക് പേജിൽ പ്രതിഷേധം അറിയിച്ച് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
പാലാ സെന്റ് തോമസ് കോളേജിൽ വേനൽക്കാല കായിക പരിശീലന ക്യാമ്പ്
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ വേനൽക്കാല കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, സ്വിമ്മിംഗ് എന്നീ ഇനങ്ങളിലായിരിക്കും പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായിക നൈപുണ്യവും വർധിപ്പിക്കുന്നതിനൊപ്പം, പ്രൊഫഷണൽ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ നടക്കുക. കായികരംഗത്ത് താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അവസരമായി ഈ ക്യാമ്പ് മാറുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. പ്രായാനുസൃതമായി പ്രത്യേക പരിശീലന സെഷനുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ക്യാമ്പിൽ Read More…
എഫ്സിആർഎ നിയമഭേദഗതി കൊണ്ടുവന്നത് മൻമോഹൻ സിംഗിന്റെ കാലത്ത്: ഷോൺ ജോർജ്ജ്
സഭ ആശങ്ക അറിയിച്ച FCRA ഭേദഗതി സെക്ഷൻ 15(1) 2010-ൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്താണ് കൊണ്ടുവന്നത്. കെ.സി വേണുഗോപാലും ജോസ് കെ. മാണിയും അന്ന് സഭയിലുണ്ടായിരുന്നു . അന്ന് കോൺഗ്രസ്ന്റെ 8 പേർ കേന്ദ്രമന്ത്രിമാരും. അന്ന് ആർക്കും ഇതൊരു പ്രശ്നമായിരുന്നില്ല എന്ന് ഷോൺ ജോർജ്ജ് പറഞ്ഞു. ഏറെ ബഹുമാനത്തോടെ കാണുന്ന ആള് ആണ് കല്ലറങ്ങാട്ട് പിതാവെന്നും, സഭ ഒളിച്ചും പാത്തുമല്ല, മറിച്ച് നിലപാടുകൾ പരസ്യമായി തന്നെ വ്യക്തമാക്കണമെന്ന പിതാവിന്റെ തീരുമാനത്തെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു എന്നും Read More…
സഭയും, സമുദായവും രാഷ്ട്രനിര്‍മ്മാണത്തില്‍ ഇടപെടുകതന്നെ വേണം; ബിഷപ് കല്ലറങ്ങാട്ടിന് സമ്പൂര്‍ണ്ണ പിന്തുണ
പാലാ: ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റ് സമസ്തമേഖലകളിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന സഭ രാഷ്ട്രനിര്‍മ്മാണത്തെ സംബന്ധിക്കുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങളിലും ഇടപെടുകതന്നെ വേണമെന്നും അതിനെതിരെ പറയാന്‍ ഒരു കക്ഷിരാഷ്ട്രീയക്കാരനെയും അനുവദിക്കില്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള സഭയാണിത്. ഏതെങ്കിലും പാര്‍ട്ടിയില്‍ ചെന്ന് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തികൊണ്ട് സഭയെയും സമുദായത്തെയും ഒന്നാകെ കൂച്ചുവിലങ്ങണിയിക്കാമെന്ന് ആരും കരുതേണ്ട. അത്തരത്തിലുള്ള പ്രതികരണങ്ങളെ ആരും മുഖവിലയ്ക്കെടുക്കില്ല. ആരോഗ്യകരമായതും Read More…
ഭീഷണിയുടെ സ്വരം വില പോകില്ല; അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മെത്രാൻമാർക്കെതിരെ സംസാരിച്ചവർക്ക് മറുപടിയുമായി പാലാ രൂപത ബിഷപ്പ് മാർജോസ്ഫ് കല്ലറങ്ങാട്ട്. ആരുടെയും പേരെടുത്തു പറയാതെ ആയിരുന്നു പിതാവിന്റെ പ്രസംഗം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഈ അടുത്ത നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും പിതാവ് പറഞ്ഞു. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർത്ഥം എന്ന് പിതാവ് ചോദിച്ചു. രഹസ്യമായിട്ടല്ല, Read More…









