ഈരാറ്റുപേട്ട :ഇളപ്പുങ്കൽ വയലങ്ങാട്ടുപറമ്പിൽ വർക്കി (64 ) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (17-09-2024) രാവിലെ 11.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
obituary
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു
ഈരാറ്റുപേട്ട: മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടക്ക് സമീപം തിടനാട് ,വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).
കൂട്ടിയാനിയിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ നിര്യാതയായി
അമ്പാറനിരപ്പേൽ : കൂട്ടിയാനിയിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ (94) നിര്യാതയായി. മൃതസംസ്കാരം ശനിയാഴ്ച (14-09 -2024) 10 മണിക്ക് മകൻ തോമസുകുട്ടിയുടെ വസതിയിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് ദേവാലയത്തിൽ.
പുറപ്പന്താനം ഷാജി സ്‌കറിയാ നിര്യാതനായി
വേലത്തുശ്ശേരി: പുറപ്പന്താനം ഷാജി സ്‌കറിയാ നിര്യാതനായി. മൃതസംസ്കാരം ശനിയാഴ്ച (14 -09-2024) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
കൊച്ച് ഹമീദ് നിര്യാതനായി
ഈരാറ്റുപേട്ട: എം.ഇ.എസ് ജഗ്ഷൻ കാടാപുരം കൊച്ച്ഹമീദ് (84) കബറടക്കം കഴിഞ്ഞു. ഭാര്യ. പരീതുമ്മ. മക്കൾ. സത്താർ, ആരിഫാ, ആബിദ, സൗമിയ, ഷാമില, യൂനുസ്. മരുമക്കൾ. പരേതനായ ഇബ്രാഹിം, നാസർ, അലിയാർ, റിയാസ്, ഹാജറ, സീനത്ത്.
വലിയപറമ്പിൽ (ചക്കാലയിൽ) സാലി നിര്യാതയായി
പൂഞ്ഞാർ: പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെ. ആന്റണിസ് പള്ളി കുടുംബ കല്ലറയിൽ. പരേത പിണ്ണാക്കനാട് കാക്കല്ലിയിൽ കുടുംബാoഗം. മക്കൾ: ജോo, റോസ്‌മി, ട്രീസ, ടോം. മരുമക്കൾ: സിൽസൺ തിരുവനന്തപുരം, അജോ കരിപ്പാമറ്റത്തിൽ, പാദുവ.
കുളത്തുങ്കൽ തങ്കമ്മ നിര്യാതയായി
കെഴുവൻകുളം: കുളത്തുങ്കൽ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ മകൾ: വിജയമ്മ മരുമകൻ: ബാലൻ.
തെക്കേൽ ജോണി തോമസ് നിര്യാതനായി
കുന്നോന്നി: തെക്കേൽ ജോണി തോമസ് ( 71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ചൂണ്ടശേരി വടക്കേ തലയ്ക്കൽ കുടുബാംഗം. മക്കൾ: സോണിയാ ,റ്റോജി, മരുമകൻ: അജിൻ പുളിക്കകുന്നേൽ (പാലാ).
ചള്ളവയലിൽ മറിയക്കുട്ടി മാത്യു നിര്യാതയായി
അരുവിത്തുറ: ചള്ളവയലിൽ മറിയക്കുട്ടി മാത്യു (90) നിര്യാതയായി. മൃതദേഹം 09-09-2024 തിങ്കളാഴ്ച രാവിലെ 9.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (09-09-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
വരകുകാലായിൽ വി.എം.ജോസഫ് നിര്യാതനായി
പെരിങ്ങുളം: വരകുകാലായിൽ വി.എം.ജോസഫ് (അപ്പച്ചൻ-82) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2ന് സഹോദരൻ ജോസിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പെരിങ്ങുളം തിരുഹൃദയ പള്ളിയിൽ. ഭാര്യ: അരുവിത്തുറ മണ്ഡപത്തിക്കുന്നേൽ അച്ചാമ്മ. മക്കൾ: സിബി, മിനി, ജിമ്മി, സിസ്റ്റർ സിസിൽ മരിയ (ജർമനി). മരുമക്കൾ: മോളി പോർക്കാട്ടിൽ പൂവത്തോട്, റോയി ആറുപറയിൽ മിത്രക്കരി, അമ്പിളി പുതുപറമ്പിൽ മംഗളഗിരി.











